Friday, March 20, 2026 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 23 Mar 2025 02.10 PM

ബിജു ജോസഫിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി: മരണ കാരണം തലയ്‌ക്കേറ്റ ക്ഷതം

todhupuzha, murder, case, updates

തൊടുപുഴയില്‍ കൊല്ലപ്പെട്ട കലയന്താനി സ്വദേശി ബിജു ജോസഫിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം. മര്‍ദനത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായി. ബിജുവിന്റെ വലത് കയ്യിലെ മുറിവ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ബിജുവിനെ കച്ചവട പങ്കാളി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ബിജുവിനെ കൊല്ലണം എന്ന ഉദ്ദേശത്തോടെയായിരുന്നു തട്ടിക്കൊണ്ടുപോയി ക്വട്ടേഷന്‍ സംഘങ്ങള്‍ മര്‍ദിച്ചത്. എന്നാല്‍ കാപ്പാ കേസ് പ്രതിയെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചതോടെ കൊലപാതകത്തിന് ശേഷമുള്ള ആസൂത്രണങ്ങള്‍ പാളി. അറസ്റ്റിലായ മൂന്നു പ്രതികളുമായും പോലീസ് സംഭവസ്ഥലത്ത് തെളിവെടുത്തു. ഒന്നാംപ്രതി ജോമോനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കച്ചവട പങ്കാളിത്തം പിരിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ബിജുവിനെ സഹോദരന്‍ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW