-->
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ നല്ല നടപ്പാണെന്ന് അധികൃതര്‍. നിലവില്‍ അഫാന് ആത്മഹത്യ പ്രവണതയില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ആത്മഹത്യ പ്രവണതയുള്ളതിനാല്‍ പ്രത്യേക നിരക്ഷണത്തിലായിരുന്നു അഫാന്‍.
എന്നാല്‍ നിലവില്‍ അഫാനെ പാര്‍പ്പ്രിച്ചിരിക്കുന്ന പ്രത്യേക ബ്ലോക്കിലെ നിരീക്ഷണം തുടരാന്‍ തന്നെയാണ് തീരുമാനം. നിലവില്‍ ജയിലില്‍ യു ടി ബ്ലോക്കിലാണ് അഫാന്‍ ഉള്ളത്. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും അഫാന്‍ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചു.
നേരത്തെ പേരുമലയിലെ വീട്ടിലെത്തിച്ചും, ചുറ്റിക വാങ്ങിയ കടയിലും, ബാഗ്, സ്വര്‍ണ്ണം പണയപ്പെടുത്തിയ സ്ഥലങ്ങളിലും അന്വേഷണ സംഘം അഫാനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.