-->
മലയാളികളുടെ പ്രിയതാരം ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകളാണ് ഡോ. മീനാക്ഷി ദിലീപ്. മെഡിസിൻ പഠനം പൂർത്തിയാക്കിയ മീനാക്ഷി ഹൗസ് സർജൻസി ചെയ്യുകയാണ് ഇപ്പോൾ.
.മീനാക്ഷിയുടെ 25-ാം ജന്മദിനമാണിന്ന്. മീനാക്ഷിയുടെ ജന്മദിനത്തിൽ കാവ്യ മാധവൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകൾ എന്നാണ് കാവ്യ കുറിച്ചത്. 25-ാം ജന്മദിനാഘോഷ ചിത്രങ്ങളും കാവ്യ പങ്കിട്ടിട്ടുണ്ട്.
അഭിനയത്തിലേക്ക് ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മീനാക്ഷി. നൃത്ത വീഡിയോകളും കോമഡി റീൽസുകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം മീനാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ ഏറെ താൽപ്പര്യമുണ്ട് മീനാക്ഷിയ്ക്കും. സമൂഹമാധ്യമങ്ങളിൽ ഇടയ്ക്ക് തന്റെ ഡാൻസ് വീഡിയോകളും മീനാക്ഷി പങ്കുവയ്ക്കാറുണ്ട്.