Saturday, March 14, 2026 Last Updated 7 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 23 Mar 2025 09.08 AM

വെറും ആറ് മണിക്കൂര്‍ കൊണ്ട് ഒരു റെയില്‍വേ സ്‌റ്റേഷന്‍: ലോകത്തെ അത്ഭുതപ്പെടുത്താനൊരുങ്ങി ജപ്പാന്‍

japan, build, world, 3d, printed, railway, station

സാങ്കേതിക വിദ്യകളുടെയും കണ്ടുപിടുത്തങ്ങളുടെയും ​കാര്യത്തില്‍ മുന്‍പന്തിയിലാണ് ജപ്പാന്‍. ഇപ്പോഴിതാ വെറും ആറ് മണിക്കൂറുകൊണ്ട് ഒരു റെയില്‍വേ സ്‌റ്റേഷന്‍ പൂര്‍ണ്ണമായി നിര്‍മ്മിച്ച് ലോകത്തെ ഞെട്ടിക്കാനൊരുങ്ങുകയാണ് ജപ്പാന്‍. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ അതിവേഗ നിര്‍മ്മിത റെയില്‍വേ സ്റ്റേഷന്, ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ 3 ഡി പ്രിന്റഡ് റെയില്‍വേ സ്റ്റേഷന്‍ ആയിരിക്കും അത്. ഹറ്റ്‌സുഷിമ സ്റ്റേഷനാണ് പൂര്‍ണ്ണമായും നവീകരിച്ച് കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച ആധുനിക ഒറ്റ നില കെട്ടിടമാക്കി മാറ്റാന്‍ പോകുന്നത്. ഒസാക്കയില്‍ നിന്ന് 60 മൈല്‍ തെക്ക് വകയാമയുടെ തെക്കന്‍ പ്രിഫെക്ചറിലാണ് ഇത് സ്ഥിതി ചെയ്യുന്നതെന്ന് വെസ്റ്റ് ജപ്പാന്‍ റെയില്‍വേ (ജെആര്‍ വെസ്റ്റ്) അറിയിച്ചു.

നിലവില്‍ മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച പഴയൊരു കെട്ടിടത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇത് പൊളിച്ച് മാറ്റിയായിരിക്കും പുതിയ 3 ഡി പ്രിന്റഡ് റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കുക. പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന് 10 ചതുരശ്ര മീറ്ററില്‍ താഴെയായിരിക്കും വിസ്തീര്‍ണ്ണം. ഇതിന് 2.6 മീറ്റര്‍ ഉയരവും 6.3 മീറ്റര്‍ വീതിയും 2.1 മീറ്റര്‍ നീളവും ഉണ്ടാകും. അരിഡ നഗരത്തിലെ പ്രശസ്തമായ ഓറഞ്ചുകളുടെയും ടാച്ചിയുവോ മത്സ്യങ്ങളുടെയും ചിത്രങ്ങള്‍ പ്രാദേശിക ജീവിതത്തോടുള്ള ആദരസൂചകമായി സ്റ്റേഷന്‍ കെട്ടിടത്തിന്റെ ചുവരുകളെ അലങ്കരിക്കും.

ഒരു ഹൈടെക് 3D പ്രിന്റര്‍ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ ഘടന നിര്‍മ്മിക്കുന്നത്. പ്രിന്റ് ചെയ്ത് കഴിഞ്ഞാല്‍, ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് കൊണ്ട് നിറച്ച് സ്റ്റേഷന്‍ സൈറ്റില്‍ എത്തിക്കും. അവിടെ വച്ച് ക്രെയിനിന്റെ സഹായത്തോടെയായിരിക്കും കെട്ടിട ഭാഗങ്ങള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്നത്. പഴയ സ്റ്റേഷന്‍ പൊളിച്ച് മാറ്റുന്നത് മുതല്‍ പുതിയത് കൂട്ടിച്ചേര്‍ക്കുന്നതുവരെയുള്ള മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാകാന്‍ ആറ് മണിക്കൂര്‍ മാത്രമേ എടുക്കൂവെന്നാണ് വെസ്റ്റ് ജപ്പാന്‍ റെയില്‍വേ അവകാശപ്പെടുന്ന്. മാര്‍ച്ച് 25 ന്, അവസാന ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം നിര്‍മ്മാണം ആരംഭിക്കുകയും അടുത്ത ദിവസം രാവിലെ ആദ്യ ട്രെയിന്‍ എത്തുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW