Friday, March 13, 2026 Last Updated 50 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 03.52 PM

കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയാന്‍ നട്ടെല്ല് വേണം, സുരേഷ് ഗോപി വന്നപ്പോള്‍ ' മണി മുറ്റത്താവണി പന്തല്‍'' പാടി; ആശ പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി

suresh gopi, r bindhu

സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ മന്ത്രി ആര്‍ ബിന്ദു. കേന്ദ്രത്തിനോട് ആവശ്യങ്ങള്‍ പറയാനായി നട്ടെല്ല് വേണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി വന്നപ്പോള്‍ ' മണി മുറ്റത്താവണി പന്തല്‍' പാട്ടി പാടി അവര്ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാനായി ഒന്നും ഇല്ല.
ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച സര്‍ക്കാരാണ് ഇടത് പക്ഷ സര്‍ക്കാര്‍. ആശമാരുടെ പ്രാഥമിക ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി പ്രതികരിച്ചു. മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പുറകെ പോകുന്നുവെന്നും
നല്ല വാര്‍ത്തകള്‍ കൊടുക്കണമെന്നും മന്ത്രി ഉപദേശിച്ചു.

ആശാവര്‍ക്കര്‍മാരെ കണ്ടത് ആത്മാര്‍ത്ഥതയോടെയാണെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. ആത്മാര്‍ത്ഥത അവസാനം വരെ ഉണ്ടാകും. ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ കരകയറ്റം ഉണ്ടാകട്ടെ. പറയാനുള്ളത് ജെപി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് തന്നെയാണ് പറയാനുള്ളത്. ആശാവര്‍ക്കര്‍മാരുടെ സമരം പരിഹരിക്കല്ലല്ല, അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന ആരോഗ്യമന്ത്രിയെ താന്‍ കുറ്റം പറയാനില്ല. എടുത്തു ചാടി സംസ്ഥാന സര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല. അതാണ് താന്‍ നേരത്തെ തന്നെ പറഞ്ഞത്. പക്ഷേ അത് ദുര്‍വാഖ്യാനം ചെയ്തു.വിഷയത്തിന്റെ ഗൗരവം ചോര്‍ന്ന് പോകും. മൂല്യം തകര്‍ക്കാന്‍ മാധ്യമങ്ങള്‍ കത്രിക വച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ആശമാരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും സുരേഷ് ?ഗോപി പറഞ്ഞിരുന്നു.

ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റെ കോപ്പറേറ്റീവ് സംവിധാനത്തെ മാത്രം നിങ്ങള്‍ താഴ്ത്തിക്കാണേണ്ടതില്ല. പല രാഷ്ട്രീയ സംവിധാനങ്ങളും കുഴപ്പമാണ് ജനങ്ങളോട് ചെയ്തിരിക്കുന്നത്. അതെല്ലാം തോണ്ടിയെടുത്തിരിക്കും. ആശാ വര്‍ക്കര്‍മാര്‍ക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും വിവരം ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Ads by Google
Ads by Google
TRENDING NOW