Friday, March 13, 2026 Last Updated 23 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 01.07 PM

ഫീച്ചര്‍ സമ്പന്നം ; വെറും 7999 രൂപയ്ക്ക് സ്വന്തമാക്കാം വിവോ Y19e

vivo-y19

വിവോയുടെ ഏറ്റവും പുതിയ ഫോണായ Vivo Y19e ഇന്ത്യയില്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ ഫീച്ചറുകളും മികച്ച ഡിസൈനും ഉള്‍ക്കൊള്ളിച്ചാണ് ഈ മോഡലിനെ വിവോ എത്തിച്ചത്. വെറും 7999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. വിവോ Y19e വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ലോഞ്ച് ഓഫര്‍ എന്ന നിലയില്‍ ഇപ്പോള്‍ 449 രൂപയ്ക്ക് പ്രത്യേക ജിയോ പ്രീപെയ്ഡ് പ്ലാനും നല്‍കുന്നുണ്ട്. മൊത്തം 84 ജിബി ഡാറ്റ (പ്രതിദിനം 3 ജിബി), പരിധിയില്ലാത്ത വോയ്സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസ് തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

വിവോ Y19e വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ലോഞ്ച് ഓഫര്‍ എന്ന നിലയില്‍ ഇപ്പോള്‍ 449 രൂപയ്ക്ക് പ്രത്യേക ജിയോ പ്രീപെയ്ഡ് പ്ലാനും നല്‍കുന്നുണ്ട്. മൊത്തം 84 ജിബി ഡാറ്റ (പ്രതിദിനം 3 ജിബി), പരിധിയില്ലാത്ത വോയ്സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസ് തുടങ്ങിയ പ്രത്രേ്യക ആനുകൂല്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
64GB eMMC 5.1 സ്റ്റോറേജുമായാണ് ഫോണ്‍ വരുന്നത്. ഒരു പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് 14 ഒഎസ് അടിസ്ഥാനമാക്കിയുള്ള ഫണ്‍ ടച്ച് 14 ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. വിവോ Y19e ല്‍ 13MP f/2.2 പ്രൈമറി സെന്‍സറും പിന്നില്‍ f/3.0 അപ്പേര്‍ച്ചറുള്ള 0.08MP സെന്‍സറും ഉണ്ട്.

കൂടാതെ, സെല്‍ഫികള്‍ക്കായി 5MP f/2.2 ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്. 15W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5500mAh ബാറ്ററിയാണ് വിവോ Y19e ലുള്ളത്. എഐ നൈറ്റ് മോഡ്, സീന്‍ മോഡ്, എഐ ഫോട്ടോ എന്‍ഹാന്‍സ്, എഐ എറയ്സ് എന്നീ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ എങ റേഡിയോയും പിന്തുണയ്ക്കുന്നു. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ Wi-Fi 5, ബ്ലൂടൂത്ത് 5.2, GPS, ചാര്‍ജ് ചെയ്യുന്നതിനുള്ള USB-C പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നുണ്ട്. ടൈറ്റാനിയം സില്‍വര്‍, മജസ്റ്റിക് ഗ്രീന്‍ എന്നീ രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഇന്ന് മുതല്‍ മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോര്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയിലൂടെയും ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ കഴിയും.

Ads by Google
Ads by Google
TRENDING NOW