Saturday, March 14, 2026 Last Updated 12 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 12.32 PM

മണ്ഡല പുനര്‍നിര്‍ണ്ണയത്തിനെതിരേ യോഗം : സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി

uploads/news/2025/03/771288/pinarayi-vijayan.jpg

ചെന്നൈ: ഫെഡറലിസം കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും അത് സംസ്ഥാനങ്ങളുടെ അവകാശമാണെന്നും മണ്ഡലപുനനിര്‍ണ്ണയം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ കൂടി പരിഹരിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഫെഡറലിസം രാജ്യത്തിന്റെ അടിസ്ഥാനശിലയാണെന്നും കേന്ദ്രസര്‍ക്കാര്‍ ചരിത്രത്തില്‍ നിന്നും പഠിക്കണമെന്നും പിണറായി പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ സംസ്ഥാനങ്ങളുടെ ആശങ്ക കുറയ്ക്കണം. കേരളത്തിന്റെ സീറ്റ് വിഹിതം കുറയുന്ന സാഹചര്യം ഉണ്ടാകരുതെന്നും പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിന് പ്രശംസിക്കുന്ന കേന്ദ്രം പക്ഷേ നികുതി വിഭജനം കുറച്ചുകൊണ്ട് ശിക്ഷിക്കുകയാണെന്നും പറഞ്ഞു.

എം.കെ.സ്റ്റാലിന്‍ ഉള്‍പ്പെടെ നാലു മുഖ്യമന്ത്രിമാരും പത്ത് രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കന്മാരും ്യോഗത്തില്‍ പങ്കെടുത്തു. മണ്ഡല പുനര്‍നിര്‍ണ്ണം 2056 വരെ മരവിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിമാരും പാര്‍ട്ടി പ്രതിനിധികളും ചേര്‍ന്ന് രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്. ഇതിനായി എംപിമാരുടെ കോര്‍കമ്മറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയയില്‍ തമിഴ്നാടിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യം നഷ്ടപ്പെട്ടാല്‍, അത് ഇന്ത്യയിലെ ഫെഡറലിസത്തിന്റെ അടിത്തറയെ തന്നെ ബാധിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുടെ പ്രാഥമിക പ്രശ്‌നമാണ് അതിര്‍ത്തി നിര്‍ണ്ണയം എന്ന് ശിരോമണി അകാലിദള്‍ പ്രസിഡന്റ് സര്‍ദാര്‍ ബല്‍വീന്ദര്‍ സിംഗ് ഭുപീന്ദര്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW