Saturday, March 14, 2026 Last Updated 51 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 11.55 AM

എമ്പുരാന്റെ പടക്കളത്തില്‍ സ്‌പ്ലെന്‍ഡര്‍ ഇറക്കി തരുണ്‍; ചതിക്കില്ല ആശാനെ ഒപ്പം എത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

rahul-mamkootathil

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും , തരുണ്‍ മൂര്‍ത്തിയുടെ തുടരും. എമ്പുരാന്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് റെക്കോര്‍ഡ് ഇട്ട് തുടങ്ങിയപ്പോള്‍ പുറകെ അടുത്ത വെടിക്കെട്ടിന് തിരികൊളുത്തിയിരിക്കുകയാണ് തുടരും.

സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായ വിവരം കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ തരുണ്‍ മൂര്‍ത്തിയുടെ പോസ്റ്റിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

‘ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്‌പ്ലെന്‍ഡറും കൊണ്ട് ഇറങ്ങിയത് ’എന്നായിരുന്നു എമ്പുരാന്റെയും തുടരും സിനിമയുടെയും പോസ്റ്ററുകള്‍ പങ്കുവെച്ച് തരുണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിന് മറുപടിയായി ‘സ്‌പ്ലെന്‍ഡര്‍ ചതിക്കില്ല ആശാനെ, ഇതു ആ ചോപ്പറിന് ഒപ്പം എത്തും ’എന്നാണ് രാഹുല്‍ നല്‍കിയ മറുപടി. നിമിഷനോരം കൊണ്ട് തന്നെ ഫാന്‍ ഗ്രൂപ്പുകളില്‍ ഈ മെസേജ് ശ്രദ്ധ നേടിയിട്ടുണ്ട്.

rahul-mamkootathil

അതേസമയം മാര്‍ച്ച് 27 നാണ് എമ്പുരാന്‍ റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടും, ലൂസിഫര്‍ എന്ന സിനിമയുടെ വമ്പന്‍ വിജയവും ഉള്‍പ്പടെ എമ്പുരാന് ഹൈപ്പ് കൂട്ടുന്ന കാര്യങ്ങള്‍ നിരവധിയാണ്. തുടരും എന്ന സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സിനിമ മെയ് മാസത്തില്‍ എത്തുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെന്‍സറിങ് പൂര്‍ത്തിയായ സ്ഥിതിക്ക് ഉടന്‍ തന്നെ സിനിമയുടെ റിലീസ് തീയതി പുറത്തെത്തുമെന്നാണ് പ്രതീക്ഷ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW