Friday, March 13, 2026 Last Updated 35 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 08.09 PM

ബിരിയാണി അരിയും മസാലകളും വിലക്കുറവിൽ; മാർച്ച് 25 മുതൽ 31 വരെ റംസാൻ ഫെയർ, ഏപ്രിൽ 10-19 വിഷു ഫെയർ

ഓരോ ജില്ലയിലും മാർച്ച് 25 മുതൽ 31 വരെ പ്രധാനപ്പെട്ട ഔട്ട്ലെറ്റുകൾ കേന്ദ്രമാക്കിയാണ് റംസാൻ ഫെയറുകൾ പ്രവർത്തിക്കുക.
ramzan , fair

സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ . ഓരോ ജില്ലയിലും മാർച്ച് 25 മുതൽ 31 വരെ പ്രധാനപ്പെട്ട ഔട്ട്ലെറ്റുകൾ കേന്ദ്രമാക്കിയാണ് റംസാൻ ഫെയറുകൾ പ്രവർത്തിക്കുക.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ഫെയറുകൾ സംഘടിപ്പിക്കും.സബ്‌സിഡി/ നോൺ സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ബിരിയാണി അരി, മസാലകൾ എന്നിവ പ്രത്യേക വിലക്കുറവിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഏപ്രിൽ 10 മുതൽ 19 വരെ വിഷു-ഈസ്റ്റർ ഫെയറുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Ads by Google
Ads by Google
TRENDING NOW