-->
മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് "എമ്പുരാൻ". സിനിമയുടെ ടിക്കറ്റ് വിൽപ്പന ഇന്നാണ് ആരംഭിച്ചത്.ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ വിറ്റുപോകുന്നത്.ആദ്യ മണിക്കൂറിൽ ഒരു ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതൊരു റെക്കാഡ് ആണ്.
ഇപ്പോഴിതാ കൊടും ചൂടിനെപ്പോലും വക വയ്ക്കാതെ തൃശൂർ ജില്ലയിലെ രാഗം തിയറ്ററിന് മുന്നിൽ എംപുരാൻ ടിക്കറ്റ് എടുക്കാൻ നിൽക്കുന്ന ആരാധകരുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. തിയറ്ററിന്റെ ഗെയ്റ്റ് തുറന്നപ്പോൾ ടിക്കറ്റെടുക്കാൻ കൗണ്ടറിന് മുന്നിലേക്ക് ഓടുകയാണ് ആരാധകർ.
പരക്കം പാച്ചിലിൽ തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണത് നിരവധി പേരാണ്. വീണിടത്ത് നിന്നും ആവേശത്തോടെ വീണ്ടും എഴുന്നേറ്റ് ഓടുന്ന ആരാധകരുടെ വീഡിയോ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. ഒൻപത് മണിക്ക് ടിക്കറ്റെടുക്കാനായി രാവിലെ 5 മണി മുതൽ രാഗം തിയറ്ററിൽ ക്യൂ നിന്നവരും കുറവല്ല. ഈ അടുത്ത കാലത്തൊന്നും ഇത്തരത്തിൽ ഒരു സിനിമയുടെയും ടിക്കറ്റെടുക്കാനുള്ള ആരാധകരുടെ കൂട്ടയോട്ടം കണ്ടിട്ടില്ല.
എമ്പുരാന്റെ ടിക്കറ്റ് കൊടുക്കാൻ തൃശൂർ രാഗത്തിൽ ഗേറ്റ് തുറന്നപ്പോൾ 😯 #Empuraan #mohanlal pic.twitter.com/mDngWOxfEF— Rajesh Sundaran (@editorrajesh) March 21, 2025
2019ൽ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.