Tuesday, March 17, 2026 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 03.09 PM

ആനപിണ്ടത്തില്‍ നിന്ന് ഉത്പാദിപ്പിയ്ക്കുന്ന കോഫി ; വില 2ലക്ഷത്തിനോടടുത്ത്

uploads/news/2025/03/771061/cofe.gif

ദിവസം ഒരു കപ്പ് കാപ്പി കുടിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ മിക്ക ആളുകളും. ഒരു നല്ല കോഫി കുടിച്ചാല്‍ കിട്ടുന്ന ഉന്മേഷം മറ്റൊന്നിനും നല്‍കാന്‍ കഴിയില്ല. എന്നാല്‍ കാപ്പികളില്‍ കുറച്ച് വില കൂടുതലുള്ള കോഫിയാണ് വടക്കന്‍ തായ്ലന്‍ഡിലെ 'ഐവറി കോഫി'. ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളില്‍ ഒന്നാണ് ബ്ലാക്ക് ഐവറി കോഫി. കിലോഗ്രാമിന് 2,000 ഡോളര്‍ അഥവാ ഒന്നേ മുക്കാല്‍ ലക്ഷം രൂപയാണ് ഇതിനു വില വരുന്നത്. സവിശേഷമായ രുചിയാണ് ഇതിനുള്ളത്.

ഇത്രയും വിലയുള്ളത് കൊണ്ടുതന്നെ ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത ആഡംബര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മാത്രമേ ഇത് വിളമ്പുന്നുള്ളൂ. അസാധാരണമായ ഉല്‍പാദന പ്രക്രിയയാണ് ഇവയ്ക്ക്. ഐവറി കോഫി ഉണ്ടാക്കാന്‍ ഏറ്റവും മികച്ച തായ് അറബിക്ക കാപ്പിക്കുരു മാത്രമേ തിരഞ്ഞെടുക്കൂ. ഈ ബീന്‍സ് ശ്രദ്ധാപൂര്‍വ്വം കഴുകി തരംതിരിക്കുന്നു. ഇവ ആനകളെക്കൊണ്ട് തീറ്റിക്കുന്നു. ആനയുടെ ദഹനവ്യവസ്ഥയിലൂടെ സഞ്ചരിക്കുമ്പോള്‍, കാപ്പിക്കുരുക്കല്‍ ഒരു സവിശേഷമായ അഴുകല്‍ പ്രക്രിയയ്ക്ക് വിധേയമാകുന്നു. ആനയുടെ വയറ്റിലെ എന്‍സൈമുകള്‍ കാപ്പിയിലെ കയ്പ്പിന് കാരണമാകുന്ന പ്രോട്ടീനുകളെ തകര്‍ക്കുന്നു. അപ്പോള്‍ കൂടുതല്‍ ചോക്ലേറ്റി രുചിയുള്ള, മൃദുവായതും അസിഡിറ്റി കുറഞ്ഞതുമായ കുരുവായി മാറുന്നു.

ഇവ കഴിച്ച്, ഏകദേശം 15-30 മണിക്കൂറിനു ശേഷം, ആനകള്‍ ഇവ പിണ്ടത്തിലൂടെ സ്വാഭാവികമായി പുറന്തള്ളുന്നു. പിന്നീട് അവ ശേഖരിച്ച്, നന്നായി കഴുകി, വെയിലത്ത് ഉണക്കുന്നു. വളരെയധികം കഠിനാധ്വാനം ആവശ്യമുള്ള പ്രക്രിയയാണിത്. വടക്കന്‍ തായ്ലന്‍ഡിലെ ചിയാങ് സെയ്നിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ ഏഷ്യന്‍ എലിഫന്റ് ഫൗണ്ടേഷനിലെ ആനസങ്കേതത്തില്‍ വച്ച്, ബ്ലാക്ക് ഐവറി കോഫി കമ്പനി ലിമിറ്റഡാണ് ഈ കാപ്പി ആദ്യമായി നിര്‍മ്മിച്ചത്. ഇപ്പോള്‍ വടക്കുകിഴക്കന്‍ തായ്ലന്‍ഡിലെ സുരിന്‍ പ്രവിശ്യയിലാണ് കാപ്പി ഉല്‍പ്പാദനം നടക്കുന്നത്. ഫൗണ്ടേഷനിലെ ഏകദേശം 20 ആനകള്‍ കാപ്പി ഉത്പാദിപ്പിക്കുന്നു. ബ്ലാക്ക് ഐവറി കോഫി കമ്പനിയുടെ വില്‍പ്പനയുടെ എട്ട് ശതമാനം ഗോള്‍ഡന്‍ ട്രയാംഗിള്‍ ഏഷ്യന്‍ എലിഫന്റ് ഫൗണ്ടേഷന് സംഭാവന ചെയ്യുന്നു, ഇത് ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നു.

ഒരു കിലോഗ്രാം ബ്ലാക്ക് ഐവറി കാപ്പി ഉത്പാദിപ്പിക്കാന്‍ ഏകദേശം 33 കിലോഗ്രാം കാപ്പി കുരുക്കള്‍ ആവശ്യമാണ്. കാരണം, കഴിക്കുന്ന കുരുക്കളുടെ ഭൂരിഭാഗവും ആനകള്‍ ദഹിപ്പിക്കുന്നു, ഒരു ചെറിയ ഭാഗം മാത്രമേ ഉപയോഗയോഗ്യമാകൂ. ബ്ലാക്ക് ഐവറി കോഫിയില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം ആനകളുടെ സംരക്ഷണ ശ്രമങ്ങള്‍ക്കായി ഉപയോഗിക്കുന്നു. മാത്രമല്ല, ബീന്‍സ് കൈകൊണ്ട് പറിച്ചെടുക്കുന്നത് മുതല്‍ വൃത്തിയാക്കി ഉണക്കുന്നത് വരെയുള്ള ഓരോ ഘട്ടവും സൂക്ഷ്മമായ ശ്രദ്ധയോടെയാണ് ചെയ്യുന്നത്. ഇതിനു ഒട്ടേറെ തൊഴിലാളികളുടെ അധ്വാനവും ആവശ്യമുണ്ട്.

Ads by Google
Friday 21 Mar 2025 03.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW