Saturday, March 14, 2026 Last Updated 4 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 01.50 PM

പൂക്കളുടെ രാജകുമാരി; പുത്തന്‍ ചിത്രങ്ങളുമായി ഹന്‍സിക

hansika-l
photo-www.instagram.com/ihansika/

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് ഹന്‍സിക മോട്ട് വാനി. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ ഹന്‍സിക ഇപ്പോള്‍ സിനിമ ചെയ്യുന്നതില്‍ വളരെ സെലക്ടീവാണ്. മുപ്പത്തിമൂന്നുകാരിയായ താരത്തിന് തെന്നിന്ത്യയില്‍ ആരാധകരെ ലഭിച്ചത് തമിഴില്‍ സിനിമകള്‍ ചെയ്ത് തുടങ്ങിയശേഷമാണ്.

മഹാരാഷ്ട്രയില്‍ ജനിച്ച് വളര്‍ന്ന ഹന്‍സിക ബോളിവുഡിലാണ് കരിയറിന്റെ തുടക്കത്തില്‍ സിനിമകള്‍ ചെയ്തത്. പിന്നീടാണ് തെലുങ്കിലേക്കും തമിഴിലേക്കും എത്തിയത്. നാടന്‍ ലുക്കിലും മോഡേണ്‍ ലുക്കിലുമെല്ലാം ഹന്‍സിക പ്രത്യക്ഷപ്പെടാറുണ്ട്.

നാടന്‍ ലുക്ക് മാത്രമല്ല മോഡേണ്‍ ക്ലാസിക് ലുക്കും തനിക്കിണങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയനായിക ഹന്‍സിക.
ചുവന്ന നിറത്തിലുളള കോര്‍ഡ് സെറ്റ് ഔട്ട്ഫിറ്റില്‍ കൈനിറയെ റോസാപ്പൂക്കളുമായ് നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഫ്ളോറല്‍ പ്രിന്റുകളുള്ള ടോപ്പും, ചുവന്ന നിറത്തിലുള്ള പ്ലേന്‍ സ്‌കേര്‍ട്ടുമാണ് താരം തിരഞ്ഞെടുത്തിരിക്കുന്ന ഔട്ട്ഫിറ്റ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW