-->
തെന്നിന്ത്യന്‍ താരം ഹന്‍സിക മോട്‌വാനിയും ഭര്‍ത്താവ് സൊഹേല്‍ ഖതൂരിയും ദാമ്പത്യജീവിതത്തില്‍ വിളളല്‍ വീണതായി റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം ഇപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുവരുമായി അടുത്ത ബന്ധമുളളയാളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
‘ഹന്‍സിക ഇപ്പോള്‍ അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്. സൊഹേല്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പവും. വിവാഹത്തിനുശേഷം ആ വലിയ കുടുംബത്തിനൊപ്പം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നത് പ്രശ്നമായി തോന്നിയതോടെ അതേ കെട്ടിടത്തിലെ മറ്റൊരു അപ്പാര്‍ട്ട്മെന്റിലേക്ക് ഇരുവരും താമസം മാറി. എന്നാല്‍ പ്രശ്നങ്ങള്‍ അപ്പോഴും അവസാനിച്ചില്ല’ ഇവരുമായി അടുത്ത ബന്ധമുള്ളയാള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
അതേസമയം ഹസികയുടെയും സൊഹൈലിന്റെയും ഈ വേര്‍പിരിയല്‍ അഭ്യുഹങ്ങളോട് ഹന്‍സിക ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇത് നുണയാണ് എന്നാണ് സൊഹേല്‍ പറഞ്ഞത്. മറ്റ് ചോദ്യങ്ങളോടൊന്നും തന്നെ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
2022 ഡിസംബര്‍ നാലിന് ജയ്പൂരിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരുടേയും വിവാഹം ഹന്‍സികാസ് ലവ് ശാദി ഡ്രാമ എന്ന പേരില്‍ ടെലിവിഷന്‍ ഷോയായി സംപ്രേഷണം ചെയ്തിരുന്നു. അഭ്യുഹങ്ങളോടുള്ള കൂടുതല്‍ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.