-->
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ബ്ലാക്ക് മാജിക് വിശ്വാസം, മുസ്‌കാന്റെ മദ്യാസക്തി, ലഹരി എന്നിവയെല്ലാം കാരണമായെന്ന് പോലീസ്. ഭര്‍ത്താവ് അമിതമായി വിശ്വസിച്ചിരുന്ന മുസ്‌ക്കാന്‍ ബോളിവുഡ് പ്രവേശനം നടത്താനും ആഗ്രഹിച്ചിരുന്നതായിട്ടാണ് പോലീസ് കണ്ടെത്തുന്നത്.
സൗരഭ് രജ്പുത്തിന്റെ മൃതദേഹം 15 കഷണങ്ങളായി മുറിച്ച് സിമന്റ് കൊണ്ട് അടച്ച ഡ്രമ്മിനുള്ളിലാക്കുകയായിരുന്നു. മകളുടെ ജന്മദിനം ആഘോഷിക്കാന്‍ വിദേശത്ത് നിന്ന് തിരിച്ചെത്തി ഒരു ആഴ്ച കഴിഞ്ഞ് മാര്‍ച്ച് 4 നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഭാര്യ മുസ്‌കാന്‍ റസ്തോഗിയും അവര്‍ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്ന സുഹൃത്ത് സാഹില്‍ ശുക്ലയും പിന്നീട് അറസ്റ്റിലായി.
ഇരയുടെ മൃതദേഹം ഒരു ഡ്രമ്മില്‍ സിമന്റ് ഉപയോഗിച്ച് അടച്ചശേഷം സാഹിലും മുസ്‌ക്കാനും പോയത് ഹിമാചല്‍ പ്രദേശിലേക്ക് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം അവര്‍ തിരിച്ചെത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിച്ചു. കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്. 2016 ല്‍ മുസ്‌കാനും സൗരഭും പ്രണയത്തിലായിരുന്നു. 2021 ല്‍ ഭാര്യയും സാഹിലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്് സൗരഭിന് വിവരം നല്‍കിയത് അവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ തന്നെയായിരുന്നു.
മുസ്‌കാനെയും സാഹിലിനെയും കാണരുതാത്ത സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് അവരുടെ വീട്ടുടമസ്ഥന്‍ വിവരം അറിയിച്ചു. ചോദ്യം ചെയ്യലില്‍ '2019 മുതല്‍ സാഹിലുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു മുസ്‌കാന്‍ പറഞ്ഞത്. സൗരഭിന് ഇതിനെക്കുറിച്ച് അറിയാമായിരുന്നു. 2021 ല്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതാണ്. എന്നാല്‍ ഭാര്യയോടൊപ്പം താമസിക്കാന്‍ കുടുംബം പ്രേരിപ്പിച്ചു.
സാഹില്‍ മദ്യത്തിന് അടിമയായിരുന്നുവെന്നും ഇത് പലപ്പോഴും തങ്ങള്‍ക്കിടയില്‍ വഴക്കുകള്‍ക്ക് കാരണമായെന്നും മുസ്‌കന്‍ അവകാശപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സാഹിലിനെ വാടക ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് സഹായിച്ചിരുന്നത് കുടുംബമായിരുന്നു. സാഹില്‍ തന്നെ മയക്കുമരുന്നിന് അടിമയാക്കുന്നുവെന്ന് മുസ്‌ക്കാന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കണ്ടുമുട്ടുമ്പോഴെല്ലാം ഇവര്‍ മദ്യം കഴിച്ചിരുന്നതായി പോലീസ് പറയുന്നു. എന്നാല്‍ സാഹിലിനെ അറിയുന്നതിന് മുമ്പ് തന്നെ താന്‍ മദ്യപിച്ചിരുന്നുവെന്ന് മുസ്‌കന്‍ അവകാശപ്പെട്ടു.
2023 മുതല്‍ സൗരഭ് ലണ്ടനിലെ ഒരു ബേക്കറിയില്‍ ജോലി ചെയ്തിരുന്നു. ഫെബ്രുവരി 24 ന് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിപ്പോള്‍ പിറ്റേന്ന് തന്നെ അയാളെ കൊല്ലാന്‍ പ്രതികള്‍ ഒരു പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടന്നില്ല. അതാണ് പിന്നീട് മാര്‍ച്ച് 3 ന് കൃത്യം നടപ്പാക്കിയത്.
സൗരഭിന്റെ അക്കൗണ്ടില്‍ ആറ് ലക്ഷം രൂപയുണ്ടായിരുന്നു. പണം ആരെങ്കിലും എടുത്താലേ എന്ന ഭയത്താല്‍ അതില്‍ ഒരുലക്ഷം രൂപ മുസ്‌ക്കാന്റെയും ഒന്നര ലക്ഷം രൂപ അമ്മയുടെ അക്കൗണ്ടിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തതായും മുസ്‌കന്‍ അവകാശപ്പെട്ടു. സൗരഭ് ലണ്ടനിലേക്ക് പോയ സമയവും അവിടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും അവര്‍ പരിശോധിച്ചുവരികയാണ്. മര്‍ച്ചന്റ് നേവിയിലെ സൗരഭിന്റെ ജോലിയും സ്‌കൂളിനപ്പുറം വിദ്യാഭ്യാസം തുടര്‍ന്നിട്ടില്ലെന്ന അവകാശവാദവും ഇതുവരെ പരിശോധിച്ചിട്ടില്ല.
തന്റെ ഭാര്യാപിതാക്കള്‍ തന്റെ പണം ഉപയോഗിച്ച് വീടും മറ്റ് വിലകൂടിയ ഉപകരണങ്ങളും വാങ്ങിയെന്ന് സൗരഭിന്റെ കുടുംബം ആരോപിച്ചിട്ടുണ്ട്. അത്തരം തെളിവുകള്‍ കണ്ടെത്തിയാല്‍ അത് പ്രതികള്‍ക്കെതിരായ കുറ്റങ്ങളില്‍ ചേര്‍ക്കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.