-->
റിയല്‍മിയുടെ പി3 സീരീസില്‍ ഉള്‍പ്പെടുന്ന റിയല്‍മി പി3 5ജി (realme P3 5G) ലോഞ്ച് ചെയ്തു. റിയല്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്‌ലിപ്കാര്‍ട്ട്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴിയാണ് ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. റിയല്‍മി P3 5G യുടെ 6GB + 128GB മോഡലിന് 16,999 രൂപയും, 8GB + 128GB മോഡലിന് 17,999 രൂപയും, ടോപ്പ്-എന്‍ഡ് 8GB + 256GB മോഡലിന് 19,999 രൂപയുമാണ് വില. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. മാര്‍ച്ച് 26 മുതലാണ് ഇത് വില്‍പ്പന ആരംഭിക്കുക.
ലഭ്യമായ ബാങ്ക് ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തിയാല്‍ റിയല്‍മി പി3 5ജിയുടെ അടിസ്ഥാന മോഡല്‍ 14999 രൂപ വിലയിലും 8GB + 128GB മോഡല്‍ 15,999 രൂപ വിലയിലും ടോപ്പ്-എന്‍ഡ് 8GB + 256GB മോഡല്‍ 17,999 രൂപ വിലയിലും സ്വന്തമാക്കാന്‍ സാധിക്കും. കൂടാതെ പഴയ റിയല്‍മി ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 500 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്. 2.3GHz ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 6 Gen 4 4nm മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2400 × 1080 പിക്‌സലുകള്‍) ഫുള്‍ HD+ AMOLED സ്‌ക്രീന്‍, 1500Hz വരെ ടച്ച് സാമ്പിള്‍ റേറ്റ്, 2000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്.
അഡ്രിനോ 810 ജിപിയു, 6GB / 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. ഡ്യുവല്‍ സിം (നാനോ + നാനോ), 5G, ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, Beidou/GPS/GLONASS/Galileo/QZSS, USB ടൈപ്പ്-C, NFC എന്നിവ ഇതിലുണ്ട്. റിയല്‍മി പി3 5ജിയില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. f/1.8 അപ്പേര്‍ച്ചര്‍ ഉള്ള 50MP മെയിന്‍ ക്യാമറ, 2MP പോര്‍ട്രെയിറ്റ് ക്യാമറ, LED ഫ്‌ലാഷ് എന്നിവ അതില്‍ അടങ്ങുന്നു. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കും മറ്റുമായി f/2.4 അപ്പേര്‍ച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, 163.15×75.65×7.97mm വലിപ്പം, 194 ഗ്രാം ഭാരം, 45W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. സ്പേസ് സില്‍വര്‍, കോമറ്റ് ഗ്രേ, നെബുല പിങ്ക് നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്.