Friday, March 13, 2026 Last Updated 21 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 01.00 PM

ക്ലാസിക് 650 പുറത്തിറക്കാനുള്ള ഒരുക്കത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

royal-enfield

റെട്രോ ക്ലാസിക് ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ക്ലാസിക് 650 പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഇറ്റലിയിലെ മിലാനില്‍ നടന്ന EICMA മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച വാഹനം ഇന്ത്യയിലേക്ക് എത്താനായി മോട്ടോര്‍സൈക്കിള്‍ ആരാധകര്‍ ഇതുവരെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് ബൈക്കിനെ അവതരിപ്പിക്കുന്ന തീയതി പുറത്തുവിട്ടിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇന്ത്യന്‍ വിപണിക്കായുള്ള ക്ലാസിക് 650 മോഡലിന്റെ വില 2025 മാര്‍ച്ച് 27-നായിരിക്കും കമ്പനി പ്രഖ്യാപിക്കുക. ബ്രാന്‍ഡിന്റെ മോഡല്‍ നിരയിലെ ഏറെ പ്രിയങ്കരമായ 650 പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ നല്‍കുന്ന ആറാമത്തെ മോട്ടോര്‍സൈക്കിളായിരിക്കുമിത്.

പ്രധാന ഹെഡ്ലാമ്പ് ഒരു എല്‍ഇഡി യൂണിറ്റാണെന്നതിന് പുറമെ സിംഗിള്‍ സീറ്റിനൊപ്പം ഒരു പില്യണ്‍ സീറ്റ് ഓപ്ഷനും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 മോട്ടോര്‍സൈക്കിളിന് ലഭിക്കും. ടീല്‍, വല്ലം റെഡ്, ബ്രണ്ടിംഗ്തോര്‍പ്പ് ബ്ലൂ, ബ്ലാക്ക് ക്രോം എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളും വാഹനത്തിനുണ്ടാവുമെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാല്‍ വരാനിരിക്കുന്ന പുതിയ ക്ലാസിക് 650 സിസി മോഡലിന് 350 പതിപ്പിലെ അതേ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ലഭിച്ചിരിക്കുന്നത്. ടെല്‍ടെയില്‍ ലൈറ്റുകളോട് കൂടിയ അനലോഗ് സ്പീഡോമീറ്ററും ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഫ്യൂവല്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നിവ കാണിക്കുന്ന ചെറിയ ഡിജിറ്റല്‍ റീഡൗട്ട്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ക്ലോക്ക് എന്നിവയും ക്ലസ്റ്ററിലുണ്ട്.

യാത്രകള്‍ ആവേശകരമാക്കാന്‍ ട്രിപ്പര്‍ നാവിഗേഷന്‍ സംവിധാനവും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 മോഡലില്‍ ഉണ്ടാവും. 270-ഡിഗ്രി ഫയറിംഗ് ഓര്‍ഡര്‍ ഉപയോഗിക്കുന്ന അതേ സ്വീറ്റ് 647 സിസി, എയര്‍-ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് തുടിപ്പേകാന്‍ എത്തുക. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,250 ആര്‍പിഎമ്മില്‍ 46.39 bhp പവറും 5,650 ആര്‍പിഎമ്മില്‍ 52.3 Nm ടോര്‍ക്കും വരെ നിര്‍മിക്കാനാവും. മറ്റ് മെക്കാനിക്കല്‍ വശങ്ങളിലേക്ക് വന്നാല്‍ സസ്‌പെന്‍ഷനായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ബൈക്കിന്റെ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഷോവയില്‍ നിന്നുള്ള ട്വിന്‍ ഷോക്കുകളുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ലഭിക്കും.

Ads by Google
Ads by Google
TRENDING NOW