Friday, March 20, 2026 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 11.15 AM

പ്രധാമന്ത്രിയെ പ്രകീര്‍ത്തിച്ച ശശി തരൂരിന്റെ പരാമര്‍ശങ്ങള്‍ വിവാദമാക്കേണ്ടതില്ല: ഹൈക്കമാന്‍ഡ്

high, command, shashi, tharoor, modi, remark, controversy

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ ഡോക്ടര്‍ ശശി തരൂരിന്റെ പരാമര്‍ശങ്ങള്‍ വിവാദമാക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ ഉണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. നേതാക്കള്‍ പരസ്യ പ്രതികരണത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നിര്‍ദേശമുണ്ട്.

പരാമര്‍ശത്തില്‍ അനാവശ്യ പ്രതികരണം നടത്തി എതിര്‍ പാര്‍ട്ടികള്‍ക്ക് പ്രചരണായുധം നല്‍കേണ്ട എന്നും വിലയിരുത്തല്‍. നേതാക്കള്‍ പരസ്യ പ്രതികരണത്തില്‍ നിന്ന് അകലം പാലിക്കണം എന്നും നിര്‍ദേശം നല്‍കി. യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെ പ്രശംസിച്ചായിരുന്നു ശശി തരൂര്‍ രംഗത്തെത്തിയത്.

2023 സെപ്റ്റംബറില്‍ രാഹുല്‍ഗാന്ധി തന്നെ പറഞ്ഞു, തങ്ങള്‍ക്ക് ഒരു വിരോധവുമില്ല സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെ ശരിയെന്ന്. രാഹുല്‍ ഗാന്ധി പറഞ്ഞതാണ് താനും ആവര്‍ത്തിച്ചത്. അതിനര്‍ത്ഥം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളോട് യോജിപ്പുണ്ടെന്നുമാണ് ശശി തരൂര്‍ പറഞ്ഞിരുന്നു. ഒരു തിരുത്തലിനും തയ്യാറാകാതെ ശശി തരൂര്‍ മുന്നോട്ടുപോകുമ്പോള്‍ തീര്‍ത്തും പ്രതിരോധത്തിലായത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആണ്.

Ads by Google
Ads by Google
TRENDING NOW