-->
കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്‍ എളമ്പിലായി സൂരജ് വധക്കേസില്‍ പ്രതിചേര്‍ത്തവരില്‍ ഒമ്പത് പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പത്താംപ്രതിയെ വെറുതേവിട്ടു. 2005 ഓഗസ്റ്റ് ഏഴിന് നടന്ന സംഭവത്തില്‍ രാഷ്ട്രീയ വൈരാഗ്യം മൂലം സൂരജിനെ ബോംബ് എറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
സിപിഎം നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 10 പേരാണ് പ്രതികള്‍. മുഴപ്പിലങ്ങാട്ടെ പി കെ ഷംസുദ്ദീന്‍, ടി കെ രജീഷ്, കൊളശ്ശേരി എന്‍ വി യോഗേഷ്, എരഞ്ഞോളിയിലെ കെ ഷംജിത്ത്, കൂത്തുപറമ്പ് നരവൂരിലെ പി എം മനോരാജ്, മുഴപ്പിലങ്ങാട്ടെ എന്‍ സജീവന്‍, പ്രഭാകരന്‍ മാസ്റ്റര്‍, കെ വി പത്മനാഭന്‍, എം രാധാകൃഷ്ണന്‍, എന്‍ കെ പ്രകാശന്‍ എന്നിവരാണ് പ്രതി ചേര്‍ത്തിരുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ടി കെ രജീഷും പ്രതികളില്‍ ഉള്‍പ്പെടുന്നു.
പത്താം പ്രതി പ്രകാശിനെയാണ് വെറുതേവിട്ടത്. 2005 ഓഗസ്റ്റ് ഏഴിന് ഓട്ടോയിലെത്തിയ അക്രമി സംഘം രാഷ്ട്രീയ വൈരാഗ്യം മൂലം സൂരജിനെ ബോംബ് എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജിന്റെ സഹോദരനാണ് മനോരാജ്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനായിരുന്നു സൂരജിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍.