Thursday, March 12, 2026 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 10.46 AM

പയ്യന്നൂരില്‍ യുവാവിനെ വെടിവെച്ചത് പോയിന്റ് ബ്‌ളാങ്കില്‍ ; ആസൂത്രിത കൊലപാതകം സംശയിച്ച് പോലീസ്

uploads/news/2025/03/771020/santhosh-and-radhakrishnan.jpg

കണ്ണൂര്‍: ഇരിക്കൂര്‍ കല്യാട് സ്വദേശി വെടിയേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് പോലീസ്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഇരിക്കൂര്‍ കല്യാട് സ്വദേശി രാധാകൃഷ്ണനെ പെരുംമ്പടവ് സ്വദേശി സന്തോഷ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. പോയിന്റ് ബ്ലാങ്കില്‍ വെച്ച് ഷൂട്ട് ചെയ്യപ്പെട്ട സംഭവം പ്രതി സന്തോഷ് കൃത്യമായ നടപ്പാക്കിയ കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്.

പ്രതിയുടെ മൊഴി ഇന്നു രേഖപ്പെടുത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. കൊലപാതകത്തിന് പിന്നില്‍ സന്തോഷ് അല്ലാതെ കൂടുതല്‍ പേരുണ്ടോ കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് വിശദമായി അന്വേഷിക്കും. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിന് ലൈസന്‍സ് ഉള്ളതായാണ് സൂചന. അതേസമയം ഇത് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ഇന്നലെ രാത്രി ഏഴ് മണിയോടെ രാധാകൃഷ്ണന്റെ നിര്‍മാണം നടക്കുന്ന വീട്ടില്‍വെച്ചായിരുന്നു കൊല നടന്നത്. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. കൊല്ലപ്പെട്ട കൊലയ്ക്ക് മുന്‍പും ശേഷവും പ്രതി സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തോക്ക് ചൂണ്ടിയുള്ള ചിത്രവും പങ്കുവെച്ചിരുന്നു. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് സംസ്‌കരിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW