Friday, March 13, 2026 Last Updated 6 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 09.40 AM

ബാലികമാര്‍ക്ക് പീഡനം, അമ്മയുടെ കാമുകന്‍ അറസ്റ്റില്‍ ; കുട്ടികളെ പീഡിപ്പിച്ചത് യുവതിയെ ഒഴിവാക്കാനെന്ന് പ്രതി

uploads/news/2025/03/771013/peedanam.jpg

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് അമ്മയുടെ കാമുകന്റെ ക്രൂരത. പെരുമ്പാവൂര്‍ കുറുപ്പംപടിയിലാണ് സംഭവം. പത്തും, പന്ത്രണ്ടും വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കുട്ടികളുടെ അമ്മയുടെ കാമുകന്‍ അയ്യമ്പുഴ കട്ടിങ് മഠത്തിപറമ്പില്‍ ധനേഷ് കുമാര്‍ (38)നെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുത്തു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടികളും മാതാവും പ്രതിക്കൊപ്പം കുറുപ്പംപടിയിലെ വാടകവീട്ടിലായിരുന്നു താമസം. ടാക്‌സി ഡ്രൈവറായ പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്. 2023 മുതല്‍ കുട്ടികളെ പീഡിപ്പിച്ചു എന്നാണു വിവരം. യുവതിയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷംമുന്‍പ് മരിച്ചുപോയിരുന്നു. അതിനുശേഷമാണ് ഇരുവരും തമ്മില്‍ ബന്ധമുണ്ടാകുന്നത്. യുവതിയുമായുള്ള ബന്ധം ഒഴിയുന്നതിനുവേണ്ടിയാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്.

ഈ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷമേ വ്യക്തത വരൂ. സഹപാഠികളെക്കൂടി എത്തിക്കാന്‍ ഇയാള്‍ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സഹപാഠിക്ക് എഴുതിയ കത്ത് ആ കുട്ടിയുടെ അധ്യാപികയായ അമ്മ കണ്ടതാണ് പ്രതിയെ കുടുക്കിയത്. സംഭവത്തില്‍ കുട്ടികളുടെ മാതാവും സംശയത്തിന്റെ നിഴലിലാണ്. അവരുടെ അറിവോടെ ആയിരുന്നോ ഈ സംഭവം നടന്നത് എന്ന വിവരവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW