Thursday, March 12, 2026 Last Updated 25 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 09.15 AM

വിദ്യാര്‍ത്ഥികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രൊഫസര്‍ അറസ്റ്റില്‍ ; വീഡിയോകള്‍ അശ്‌ളീലസൈറ്റിലും പോസ്റ്റ് ചെയ്തു

uploads/news/2025/03/771010/proffessor.jpg

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അതിന്റെ വീഡിയോകള്‍ വീണ്ടും ചെയ്യാനും ഭീഷണിപ്പെടുത്താനും ഉപയോഗിക്കുകയും ചെയ്ത 52 കാരനായ പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ഒരു ഭൂമിശാസ്ത്ര പ്രൊഫസര്‍ രജനീഷ്‌കുമാറാണ് അറസ്റ്റിലായരിക്കുന്നത്. ഇയാള്‍ വിദ്യാര്‍ത്ഥിനികളോട് ചെയ്തിരുന്ന പ്രവൃത്തികള്‍ ചിത്രീകരിച്ചതായും ഈ 59 വീഡിയോകള്‍ ഉപയോഗിച്ച് അവരെ നിശബ്ദരാക്കുകയും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു.

ഹത്രസിലെ സേത്ത് ഫൂല്‍ ചന്ദ് ബാഗ്ല പിജി കോളേജിലെ ചീഫ് പ്രോക്ടറാണ് രജനീഷ് കുമാര്‍. ആരോപണങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ ഒളിവിലായിരുന്നു. 72 മണിക്കൂറിന് ശേഷമാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാള്‍ യുഎസ്ബിയിലും മറ്റും സൂക്ഷിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ഭയാനകമായ വീഡിയോകള്‍ പോലീസിന്റെ കയ്യില്‍ എത്തിയിട്ടുണ്ട്. എത്ര സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതലാണ് ആക്രമണങ്ങള്‍ റെക്കോര്‍ഡുചെയ്യാന്‍ തുടങ്ങിയതെന്നും പറഞ്ഞിട്ടുണ്ട്. ആദ്യം ഒരു വെബ്ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് ഈ ആശയം രജനീഷിന് ഉണ്ടായത്.

പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാനും അവര്‍ക്ക് ജോലി കണ്ടെത്താനും വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും കൈക്കൂലി വാങ്ങിയിരുന്നതായും ലൈംഗികാതിക്രമങ്ങള്‍ക്ക് വഴിപ്പെടാന്‍ ഈ സാഹചര്യങ്ങള്‍ ഉപയോഗിച്ചിരുന്നതായും വൃത്തങ്ങള്‍ പറഞ്ഞു. 2009 ല്‍ ഉഭയസമ്മതത്തോടെ ഒരു വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഈ സമയത്ത് കമ്പ്യൂട്ടറിലെ വെബ്ക്യാം ഓണായിരുന്നു. ഇതില്‍ നിന്നുമാണ് പിന്നീട് ബലാത്സംഗം റെക്കോര്‍ഡുചെയ്ത് അവരെ ബ്ലാക്ക്മെയില്‍ ചെയ്യുക എന്ന 'ആശയം' കിട്ടിയത്.

പിന്നീട് തന്റെ ബലാത്സംഗങ്ങള്‍ രേഖപ്പെടുത്തുന്നതിനായി തന്റെ കമ്പ്യൂട്ടറില്‍ പ്രത്യേക സോഫ്റ്റ്വെയര്‍ തന്നെ ഇയാള്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി ഹാത്രാസിലെ പോലീസ് സൂപ്രണ്ട് ചിരഞ്ജീവ് നാഥ് സിന്‍ഹ പറഞ്ഞു. 1996-ല്‍ വിവാഹിതനായി വ്യക്തിയാണ് രജനീഷ്. എന്നാല്‍ ദമ്പതികള്‍ക്ക് കുട്ടികളില്ലായിരുന്നു. 2001-ലാണ് കോളേജ് അദ്ധ്യാപകനായി ബാഗ്ല കോളേജില്‍ നിയമിതനായത്. കഴിഞ്ഞ വര്‍ഷം ചീഫ് പ്രോക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. 2008 മുതലാണ് അയാളുടെ ഭീകരതയും ലൈംഗിക പീഡനവും ആരംഭിച്ചത്. മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെടുത്ത 65-ലധികം വീഡിയോകളില്‍ ചിലത് അശ്ലീല വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുകയും ഉണ്ടായിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW