-->
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വിരുദ്ധ നടപടി. സുരക്ഷാസേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നക്‌സല്‍ മുക്ത് ഭാരത് അഭിയാനില്‍ സുരക്ഷാ സേന മറ്റൊരു വിജയം കൂടി സ്വന്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. മാവോയിസ്റ്റ്കള്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നയം സ്വീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
പുനര്‍ആലോചനയ്ക്ക് അവസരങ്ങള്‍ നല്‍കിയിട്ടും കീഴടങ്ങാന്‍ വിസമ്മതിക്കുന്ന നക്‌സല്‍ കലാപകാരികള്‍ക്കെതിരെ മോദി സര്‍ക്കാര്‍ ''നിര്‍ദയമായ സമീപനം'' സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷം മാര്‍ച്ച് 31 ന് മുമ്പ് ഇന്ത്യ ''നക്‌സല്‍ രഹിത''മാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഛത്തീസ്ഗഡിലെ ബിജാപൂരിലും കാങ്കറിലും നമ്മുടെ സുരക്ഷാ സേന നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളില്‍ 30 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു.