Saturday, March 14, 2026 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 05.38 PM

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യത്തിനായി ഇടപെടും , അമിത് ഷാ ഉറപ്പ് നൽകിയെന്ന് എൽഡിഎഫ് -യുഡിഎഫ് എംപിമാർ

uploads/news/2025/07/793952/6.gif
photo - facebook

ന്യൂഡല്‍ഹി : ഛത്തീസ്​ഗഡിലെ ദുർ​ഗിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ചുമത്തി അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് എത്രയും പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി എൽഡിഎഫ്-യുഡിഎഫ് എംപിമാർ .

കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് അമിത് ഷായ്ക്ക് ബോധ്യമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രതികരിച്ചു. ഏതാനും മണിക്കൂറുകൾക്കകം ശുഭവാർത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എംപി പി സന്തോഷ് കുമാർ പറഞ്ഞു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ നീതി നിഷേധത്തിന്റെ ദിനങ്ങളാണ് കണ്ടതെന്ന് ജോസ് കെ മാണി പറഞ്ഞു. കേന്ദ്രസർക്കാർ നേരിട്ട് ഈ വിഷയത്തിൽ ഇടപെടുന്നത് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് കൂടുതൽ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ മാധ്യമങ്ങളും ഇതിന് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഇത് കേരളം നേടിയെടുത്ത വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഡൽഹിയിലുണ്ടെന്നും ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. സർക്കാർ നിലപാട് മയപ്പെടുത്തുകയാണെങ്കിൽ നാളെത്തന്നെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാനാണ് സാധ്യത. എന്നാൽ കഴിഞ്ഞ ദിവസം സെഷൻസ് കോടതിയിൽ ഛത്തീസ്ഗഢ് സർക്കാരും ബജ്‌രംഗ് ദളും കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു. ഈ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ വിഷയത്തിൽ ഒരു ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW