Monday, March 16, 2026 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 05.24 PM

മാരക്കാന ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ പന്തു തട്ടി ജിപി; വീഡിയോ വൈറല്‍

actors, visiting
photo-www.instagram.com/padmasoorya/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഗോവിന്ദ് പദ്മസൂര്യയും ഭാര്യ ഗോപിക അനിലും. അര്‍ജന്റീന, അന്റാര്‍ട്ടിക തുടങ്ങിയ സ്ഥലങ്ങളിലെ യാത്രാ ചിത്രങ്ങളും വീഡിയോകളുമെല്ലാം ജിപിയും ഗോപികയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ബ്രസീലിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തില്‍ നിന്നുളള വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. ഫുട്‌ബോള്‍ പ്രേമികളുടെ നാടായ ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് കാല്‍പന്തുകളിയുടെ പര്യായം കൂടിയായ ഈ സ്‌റ്റേഡിയം ഉളളത്. സുഹൃത്തും ഡോക്ടറുമായ അഭിജിത്തും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

'' മാരക്കാന ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നിന്നുമുളള കാഴ്ച.എല്ലാ ഇന്ത്യക്കാെരയും, പ്രത്യേകിച്ച് ഫുട്‌ബോള്‍ പ്രേമികളായ മലയാളികളെ ഈ നിമിഷം ഞങ്ങള്‍ ഓര്‍മിക്കുന്നു'' , വീഡിയോയ്‌ക്കൊപ്പം ജിപി കുറിച്ചു.

Ads by Google
Ads by Google
TRENDING NOW