Saturday, March 14, 2026 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 05.02 PM

ഐ പി എല്‍; പന്തില്‍ തുപ്പല്‍ തേക്കുന്നതിനുള്ള നിരോധനം നീക്കി, രണ്ടാം ഇന്നിംഗ്‌സില്‍ ഇനി മുതല്‍ 2 പന്തുകള്‍

uploads/news/2025/03/770833/panthhhhh.gif

മുംബൈ; ഐ പി എല്ലില്‍ ബൗളര്‍മാരോ ഫീല്‍ഡര്‍മാരോ പന്തില്‍ തുപ്പല്‍ തേക്കുന്നതിനുള്ള നിരോധനം നീക്കി. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിരോധനമാണ് ഈ സീസണ്‍ മുതല്‍ നീക്കിയത്.പന്തിന്റെ തിളക്കം നിലനിര്‍ത്തി സ്വിംഗ് ലഭിക്കാനായാണ് ബൗളര്‍മാരും ഫീല്‍ഡര്‍മാരും പന്തില്‍ തുപ്പലോ വിയര്‍പ്പോ ഒരു വശത്ത് തേക്കുന്നത്. എന്നാല്‍ കോവിഡ് പടര്‍ന്ന പശ്ചാത്തലത്തില്‍ പന്തില്‍ തുപ്പല്‍ തേക്കുന്നത് ഐസിസി താല്‍്കാലികമായി നിരോധിക്കുകയായിരുന്നു. 3 വര്‍ത്തിനിപ്പുറം പന്തില്‍ തുപ്പല്‍ തേക്കുന്നത് ഐ സിസി സ്ഥിരമായി നിരോധിച്ചിരിക്കുന്നു.

എന്നാല്‍ ഇന്ന് മുംബൈയില്‍ ചേര്‍ന്ന ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെയും ടീം മാനേജ്മെന്റുകളുടെയും യോഗത്തില്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് നിരോധനം നീക്കാന്‍ ഐപിഎല്‍ ഭരണസമിതി തീരുമാനെമെടുത്തത്. പന്തില്‍ തുപ്പല്‍ തേക്കുന്നതിന് ഏര്‍പ്പെടുത്തി വിലക്ക് എടുത്തുമാറ്റണെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പന്തിന് സ്വിംഗും റിവേഴ്‌സ് സ്വിംഗും ലഭിക്കാനായി പന്തില്‍ തുപ്പല്‍ തേക്കുന്നതിന് ഏര്‍പ്പെടുത്തി വിലക്ക് നീക്കണമെന്ന് അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന് ഷമി പറഞ്ഞിരുന്നു.

ഇതിന് പുറമെ മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാനായി രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് പന്തുപയോഗിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. രണ്ടാം ഇന്നിംഗ്‌സിലെ പതിനൊന്നാം ഓവര്‍ മുതലായിരിക്കും രണ്ടാമത്തെ പന്ത് ഉപയോഗിക്കുക. ഇതുവഴി ടോസ് നേടുന്ന ക്യാപ്റ്റന് ലഭിക്കുന്ന അധിക ആനുകൂല്യം ഇല്ലാതാക്കാനാവുമെന്നാണ് ഐപിഎല്‍ ഭരണസമിതിയുടെ പ്രതീക്ഷ. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 10 ഓവര്‍ കഴിഞ്ഞാല്‍ പന്ത് മാറ്റണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക അമ്പയറായിരിക്കും.

Ads by Google
Thursday 20 Mar 2025 05.02 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW