Monday, March 16, 2026 Last Updated 7 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 04.07 PM

' എന്റെ പ്രിയപ്പെട്ട മോഹന്‍, അതിശയകരമായ സൃഷ്ടി' ; എമ്പുരാന്‍ ട്രെയ്‌ലര്‍ കണ്ട് അഭിനന്ദനവുമായി രജനികാന്ത്

reacts, trailer

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്‌ലര്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ട്രെയിലറിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടന്‍ രജനികാന്ത്. ട്രെയ്‌ലര്‍ ആദ്യം കണ്ട വ്യക്തി രജനികാന്ത് ആണെന്ന് അടുത്തിടെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ എക്‌സിലൂടെ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും അഭിനന്ദിച്ചിരിക്കുകയാണ് രജനികാന്ത്.

'' എന്റെ പ്രിയപ്പെട്ട മോഹന്റെയും പൃഥ്വിരാജിന്റെയും ്രെടയ്‌ലര്‍ കണ്ടു. പൃഥ്വിയുടെ സിനിമ, എമ്പുരാന്‍ അതിശയകരമായ ഒരു സൃഷ്ടിയാണ്. അഭിനന്ദനങ്ങള്‍!!! എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ''. രജനികാന്ത് എക്‌സില്‍ കുറിച്ചു. എമ്പുരാന്റെ ്രെടയ്‌ലറും നടന്‍ പങ്കുവെച്ചിട്ടുണ്ട്.

2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടം ഭാഗമായാണ് എമ്പുരാന്‍ എത്തുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍ , സാനിയ അയ്യപ്പന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

ലൈക്ക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.

Ads by Google
Ads by Google
TRENDING NOW