Friday, March 13, 2026 Last Updated 46 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 01.23 PM

ഐക്യൂ നിയോ 10Rന്റെ വില്‍പ്പന ആരംഭിച്ചു ; ലോഞ്ച് ഓഫറില്‍ ഇപ്പോള്‍ തന്നെ സ്വന്തമാക്കാം

iqoo-neo-10r

കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഐക്യൂ നിയോ 10R (iQOO Neo 10R)ന്റെ വില്‍പ്പന ആരംഭിച്ചു. ഡിസ്‌കൗണ്ട് സഹിതമാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഉപയോക്താക്കള്‍ക്ക് ആമസോണ്‍ വഴിയും ഐക്യൂ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും ഈ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം. ഐക്യൂ നിയോ 10R ന്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 26,999 രൂപയും 8GB + 256GB വേരിയന്റിന് 28,999 രൂപയും 12GB + 256GB വേരിയന്റിന് 30,999 രൂപയുമാണ് വില. എന്നാല്‍ വില്‍പ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകര്‍ഷകമായ ലോഞ്ച് ഓഫര്‍ ലഭ്യമാണ്.

SBI, HDFC, ICICI ബാങ്ക് കാര്‍ഡുകള്‍ക്ക് 2000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതല്ലെങ്കില്‍ 2000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭ്യമാണ്. അതിനാല്‍ തുടക്കത്തില്‍ 24999 രൂപ വിലയില്‍ ഇത് വാങ്ങാനാകും. കൂടാതെ 12 മാസത്തെ അധിക വാറന്റി, 6 മാസം വരെ നോ കോസ്റ്റ് EMI, 99 രൂപയ്ക്ക് ഇന്‍സ്റ്റന്റ് ഡെലിവറി സജ്ജീകരണം എന്നിവയും ലഭ്യമാണ്. മൂണ്‍നൈറ്റ് ടൈറ്റാനിയം, റാഗിംഗ് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുക. ലോഞ്ച് ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാകുക.

6.78 ഇഞ്ച് (2800×1260 പിക്‌സലുകള്‍) 1.5K AMOLED ഡിസ്‌പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 144Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിള്‍ റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+, 3840Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷോട്ട് എക്‌സന്‍സേഷന്‍ അപ്പ് ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. 80W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6400mAh ബാറ്ററിയാണ് ഐക്യൂ നിയോ 10Rല്‍ സജ്ജീകരിച്ചിരിക്കുന്നത്. മൂണ്‍നൈറ്റ് ടൈറ്റാനിയം, റാഗിംഗ് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുക.

Ads by Google
Ads by Google
TRENDING NOW