Sunday, March 15, 2026 Last Updated 6 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 12.58 PM

കുഞ്ഞ് ഇളൈയെ എടുത്തു കൊണ്ട് ഓടുന്ന അച്ഛന്‍; ഭര്‍ത്താവിന്റെയും മകന്റെയും മനോഹരമായ വീഡിയോ പങ്കുവെച്ച് അമല പോള്‍

amal-paul
photo-www.instagram.com/amalapaul/

ഭര്‍ത്താവ് ജഗത്തും മകന്‍ ഇളൈയും തമ്മിലുളള മനോഹരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി അമല പോള്‍. കുഞ്ഞിനൊപ്പം യാത്ര ചെയ്യുമ്പോള്‍ കൊണ്ടു പോകേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അവന്റെ അച്ഛന്‍ എന്ന അടിക്കുറിപ്പോടെയാണ് അമല വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയില്‍ അച്ഛന്‍ മൊബൈലില്‍ വീഡിയോ എടുക്കാന്‍ പോകുന്നതിനെ വളരെ ആവേശത്തോടെ നോക്കുന്ന ഇളൈയെ കാണാം. കുഞ്ഞിനെ കയ്യില്‍ പിടിച്ച് ഓടുന്ന വിധത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ഒരു കൈയില്‍ ഇളൈയെയും മറുകൈയില്‍ മൊബൈലുമായി തിരക്കിട്ട് ഓടുന്നതാണ് വീഡിയോയില്‍. ഏതായാലും അച്ഛന്റെ ഒക്കത്തിരുന്നുളള ആ ഓട്ടം കുഞ്ഞ് ഇളൈ നന്നായി ആസ്വദിക്കുന്നുണ്ട്.

അച്ഛനൊപ്പം തന്നെ നന്നായി ചിരിക്കുകയാണ് കുഞ്ഞ് ഇളൈയും. ആ ചിരികാണാന്‍ വേണ്ടി മാത്രം വീഡിയോ വീണ്ടും വീണ്ടും നമ്മള്‍ കാണും. ഏതായാലും തിരക്കിട്ട് ഓടുന്ന വീഡിയോ പെട്ടെന്ന് എടുത്തത് കൊണ്ടായിരിക്കും കുഞ്ഞ് ഇളൈയ്ക്ക് ഉടുപ്പിടാന്‍ ഒന്നും സമയം കിട്ടിയില്ല.

മനോഹരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇളൈയുടെ ചിരി മനോഹരമായിട്ടുണ്ടെന്നും വീഡിയോ വളരെ മനോഹരമായിട്ടുണ്ടെന്നും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

2024 ജൂണ്‍ 11 നായിരുന്നു അമല പോളിന് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ചിത്രം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ അമ്മയുടെ സെറോക്‌സ് കോപ്പിയെന്നും മിനി അമല പോള്‍ എന്നുമായിരുന്നു ആരാധകര്‍ കമന്റ് ബോക്‌സില്‍ കുറിച്ചത്.

Ads by Google
Ads by Google
TRENDING NOW