Saturday, March 14, 2026 Last Updated 17 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 03.47 PM

എന്ത് മനുഷ്യനാണപ്പാ! ആവേശമുയർത്തി ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട്, പതിരാനയുടെ യോര്‍ക്കറിന് 'തല'യുടെ മാസ് മറുപടി

ധോണിയുടെ ഷോട്ട് കണ്ട് നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുള്ള സഹതാരം ആര്‍ അശ്വിന്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്.
ipl 2025
photo - twitter

ചെന്നൈ : ഇന്ത്യൻ പ്രീമിയര്‍ ലീഗ് 2025 സീസണിനു മുന്നോടിയായുള്ള പരിശീലന ക്യാംപിൽ തകർപ്പൻ ബാറ്റിങ് പ്രകനവുമായി ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ താരം എം.എസ്. ധോണി. ശ്രീലങ്കൻ യുവപേസർ മതീഷ പതിരാനയെ ധോണി ‘ഹെലികോപ്റ്റർ ഷോട്ടിൽ’ സിക്സർ പറത്തുന്ന ദൃശ്യങ്ങളാണു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. നോൺ സ്ട്രൈക്കറായി മറുവശത്തു നിൽക്കുകയായിരുന്ന ആർ. അശ്വിൻ ധോണിയുടെ സിക്സർ നോക്കിനിൽക്കുന്നതും, പിന്നീട് സൂപ്പർ താരത്തെ അഭിനന്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.ധോണിയുടെ ഷോട്ട് കണ്ട് നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുള്ള സഹതാരം ആര്‍ അശ്വിന്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്.

മികച്ച ഫോമിൽ പന്തെറിയുന്ന 22 വയസ്സുകാരനായ പതിരാനയെ 43 വയസ്സുകാരൻ ധോണി സിക്സർ തൂക്കുന്ന ദൃശ്യങ്ങൾ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. 2020 ൽ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച സൂപ്പർ താരം ഐപിഎല്ലിന്റ പുതിയ സീസണിലും അടിച്ചുതകർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിനകത്തെ മത്സരത്തിനിടെയാണ് പതിരാനയുടെ യോർക്കർ ധോണി ബൗണ്ടറി കടത്തിയത്. കഴിഞ്ഞ ഐപിഎല്ലിനു ശേഷം മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ധോണി, ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേയിങ് ഇലവനിൽ ഫിനിഷർ റോളിൽ തന്നെ ഇറങ്ങും. പതിവു പോലെ ധോണി തന്നെയായിരിക്കും ചെന്നൈയുടെ വിക്കറ്റ് കീപ്പർ.

ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ടിന്റെ വീഡിയോ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. യോര്‍ക്കറുകളെറിയുന്നതില്‍ മിടുക്കനായ പതിരാനയെ 43-ാം വയസിലും അനായാസം ഹെലികോപ്ടര്‍ ഷോട്ട് പറത്തിയ ധോണിയെ വാഴ്ത്തിപ്പാടുകയാണ് ആരാധകര്‍. ധോണിയും ഹെലികോപ്ടര്‍ ഷോട്ടും ഒരിക്കലും അവസാനിക്കാത്ത പ്രണയകഥയാണെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്.

Ads by Google
Wednesday 19 Mar 2025 03.47 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW