Friday, March 13, 2026 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 01.08 PM

ഐമാക്സിലെ ‘എ’ യില്‍ ത്രികോണത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കണ്ണ്; എമ്പുരാന്‍ പോസ്റ്ററില്‍ ഒളിഞ്ഞിരിക്കുന്ന പൃഥ്വി ബ്രില്ലന്‍സ്- പോസ്റ്റര്‍ വൈറല്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാന്‍ സിനിമയുടെ പോസ്റ്ററില്‍ ഒളിഞ്ഞിരിക്കുന്ന കണ്ണാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. പൃഥ്വി ബ്രില്ലന്‍സ് കണ്ടെത്തിയ സന്തോഷത്തിലാണ് ആരാധകര്‍.
uploads/news/2025/03/770596/Untitled-1.jpg
Empuraan movie poster (Image Source: Facebook)

എമ്പുരാന്‍ എന്ന പൃഥ്വിരാജ്- മോഹൻലാല്‍ കോ​മ്പോയില്‍ എത്തുന്ന ലൂസിഫർ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈയടുത്ത് പ്രേക്ഷകര്‍ ഇത്രത്തോളം കാത്തിരുന്ന മറ്റൊരു സിനിമയില്ലെന്നു തന്നെ പറയാം. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഓരോ ദിവസവും സിനിമയുടെ ഓരോ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന അപ്ഡേറ്റുകളാണ് ദിനം പ്രതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. അതിലൊന്ന് ആയിരുന്നു കയ്യില്‍ തോക്കുമായി നില്‍ക്കുന്ന ഒരാളുടെ പോസ്റ്റർ.
ഇപ്പോഴിതാ ചിത്രത്തിന്റെ ഐമാക്സ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ തരംഗം തീർക്കുകയാണ്. മോഹന്‍ലാലും പൃഥ്വിരാജും സിനിമയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മറ്റെല്ലാവരും ഈ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കഥാപാത്രങ്ങള്‍ ഒന്നിച്ചുള്ള പോസ്റ്റര്‍ കൂടിയാണിത്. മലയാളത്തിലെ ആദ്യ ഐമാക്സ് ചിത്രമായി എംപുരാൻ എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചുള്ള പോസ്റ്ററില്‍ പൃഥ്വിരാജ് ഒരു വമ്പൻ ബ്രില്യൻസും ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.
സിനിമയുടെ പോസ്റ്ററില്‍ ‘ഐമാക്സ്’ എന്ന് എഴുതിയിരിക്കുന്നതിലെ ‘എ’ യില്‍ ത്രികോണത്തിനുള്ളില്‍ ഒരു കണ്ണ് കാണാൻ ക​ഴിയും. ഇത് ഇല്ലുമിനാറ്റിയുടെ ചിഹ്നമാണ് എന്നാണ് പറയുന്നത്. ഐമാക്സില്‍ ഒളിപ്പിച്ച ബ്രില്യൻസിനപ്പുറം അത് എഴുതിയിരിക്കുന്നതിലേക്ക് ഒരു വെളിച്ചം വീഴുന്നതായും കാണാം. ഈ വെളിച്ചത്തിനും ഒരു ത്രികോണാകൃതിയാണുള്ളത്. ഐമാക്‌സും മലയാള സിനിമയും തമ്മിലുള്ള ദീർഘവും മഹത്തായതുമായ ബന്ധത്തിൻ്റെ തുടക്കമാണിതെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ടീം എമ്പുരാന്‍ കുറിച്ചിട്ടുണ്ട്. ‘‘ഐമാക്സില്‍ റിലീസ് ചെയ്യുന്ന മലയാള സിനിമാ വ്യവസായത്തില്‍ നിന്നുള്ള ആദ്യ ചിത്രമായിരിക്കും എമ്ബുരാൻ എന്ന് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം അഭിമാനിക്കുകയാണ്. ഐമാക്‌സും മലയാള സിനിമയും തമ്മിലുള്ള ദീർഘവും മഹത്തായതുമായ ബന്ധത്തിന്റെ തുടക്കമാകും ഇതെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്. മാർച്ച്‌ 27 മുതല്‍ തിരഞ്ഞെടുത്ത ലോകമെമ്പാടുമുള്ള ഐമാക്സ് സ്‌ക്രീനുകളില്‍ എമ്പുരാന്‍ ദൃശ്യമാകും...’’ ടീം കുറിച്ചു.
പൃഥ്വി ബ്രില്ല്യന്‍സ് കണ്ടുപിടിച്ചതോടെ എംപുരാനില്‍ ഇല്ലുമിനാറ്റിയുടെ കൂടുതല്‍ കാര്യങ്ങള്‍ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മാർച്ച്‌ 27 നാണ് ആഗോളതലത്തില്‍ സിനിമ റിലീസിന് ഒരുങ്ങുന്നത്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എംപുരാന്‍ ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുബാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

കഴിഞ്ഞ ദിവസം രണ്ട് കൈകളില്‍ തോക്ക് പിടിച്ച്‌ നില്‍ക്കുന്ന എമ്പുരാന്റെ പോസ്റ്ററും ഏറെ വൈറലായിരുന്നു. ആരാകും ആ കൈകളുടെ ഉടമ എന്ന ചര്‍ച്ചയായിരുന്നു സോഷ്യല്‍ മീഡിയയില്‍. അതില്‍ കമല്‍ഹാസന്‍, രജനികാന്ത്, ഷാരൂഖ് ഖാന്‍ തുടങ്ങി വമ്പന്‍ താരങ്ങളുടെ പേരുകളും ഉയര്‍ന്ന് കേട്ടിരുന്നു. എന്തായാലും ഒരു കാമിയോ സര്‍പ്രൈസ് എമ്പുരാനില്‍ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW