-->
റിയല്‍മി പി3 5ജി (realme P3 5G) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 4 ചിപ്‌സെറ്റ് കരുത്തില്‍ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണിത്. കൂടാതെ 6050 എംഎം² എയ്റോസ്പേസ്-ഗ്രേഡ് കൂളിംഗ് സിസ്റ്റവും ഗെയിമിങ്ങിനായി 90 എഫ്പിഎസ് പിന്തുണയും ഇതിലുണ്ട്. റിയല്‍മി P3 5G യുടെ 6GB + 128GB മോഡലിന് 16,999 രൂപയും, 8GB + 128GB മോഡലിന് 17,999 രൂപയും, ടോപ്പ്-എന്‍ഡ് 8GB + 256GB മോഡലിന് 19,999 രൂപയുമാണ് വില.
ലോഞ്ചിന് ശേഷം റിയല്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്‌ലിപ്കാര്‍ട്ട്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. മാര്‍ച്ച് 19 ന് വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ ആദ്യകാല വില്‍പ്പന നടക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. കൂടാതെ റിയല്‍മി ഉപയോക്താക്കള്‍ക്ക് പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 500 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭ്യമാണ്. 6.67 ഇഞ്ച് (2400 × 1080 പിക്‌സലുകള്‍) ഫുള്‍ HD+ AMOLED സ്‌ക്രീന്‍, 120Hz റിഫ്രഷ് റേറ്റ്, 1500Hz വരെ ടച്ച് സാമ്പിള്‍ റേറ്റ്, 2000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. 2.3GHz ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 6 Gen 4 4nm മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. അഡ്രിനോ 810 ജിപിയു, 6GB / 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം.
ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് റിയല്‍മി പി3 5ജിയില്‍ നല്‍കിയിരിക്കുന്നത്. അതില്‍ f/1.8 അപ്പേര്‍ച്ചര്‍ ഉള്ള 50MP മെയിന്‍ ക്യാമറ, 2MP പോര്‍ട്രെയിറ്റ് ക്യാമറ, LED ഫ്‌ലാഷ് എന്നിവ അടങ്ങുന്നു. ഫ്രണ്ടില്‍ സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കും മറ്റുമായി f/2.4 അപ്പേര്‍ച്ചറുള്ള 16MP ക്യാമറയും നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ സിം (നാനോ + നാനോ), 5G, ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, Beidou/GPS/GLONASS/Galileo/QZSS, USB ടൈപ്പ്-C, NFC, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, 163.15×75.65×7.97mm വലിപ്പം, 194 ഗ്രാം ഭാരം എന്നിവ ഇതിലുണ്ട്. 45W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000mAh ബാറ്ററിയാണ് റിയല്‍മി പി3 5ജിയില്‍ നല്‍കിയിരിക്കുന്നത്. സ്പേസ് സില്‍വര്‍, കോമറ്റ് ഗ്രേ, നെബുല പിങ്ക് നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്.