Friday, March 13, 2026 Last Updated 40 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 01.10 PM

ഷൈന്‍ 100 മോട്ടോര്‍സൈക്കിളിന്റെ 2025 മോഡല്‍ പുറത്തിറക്കി ഹോണ്ട ; 10വര്‍ഷത്തെ വാറണ്ടി

honda-shine

ഹീറോ സ്‌പ്ലെന്‍ഡറിനോട് ഏറ്റുമുട്ടാന്‍ ഹോണ്ട പണികഴിപ്പിച്ച എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കാണ് ഷൈന്‍ 100. ഹോണ്ട ഷൈന്‍ 100 മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും പുതിയ 2025 മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. OBD-2 നിലവാരത്തിലുള്ള പുത്തന്‍ എഞ്ചിന്‍ ചേര്‍ത്തതിന് പുറമെ പുതിയ കളര്‍ ഓപ്ഷനുകളും ബൈക്കിലേക്ക് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഫുള്ളി-ലോഡഡ് വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന വാഹനം ഇന്ത്യയിലുടനീളമുള്ള ഹോണ്ടയുടെ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ലഭ്യമാകും.

പുതുക്കിയ എഞ്ചിനുമായി വരുന്ന 2025 ഹോണ്ട ഷൈന്‍ 100 പതിപ്പിന് 68,767 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതായത് പഴയ മോഡലിനേക്കാള്‍ 1,867 രൂപ കൂടുതലാണ് മുടക്കേണ്ടി വരിക. ഹെഡ്ലാമ്പ് കൗള്‍, ഫ്യുവല്‍ ടാങ്ക്, സൈഡ് ഫെയറിംഗ് എന്നിവയ്ക്കായി പുതിയ ഗ്രാഫിക്സ് അവതരിപ്പിച്ചിരിക്കുന്നു. ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകള്‍, സിംഗിള്‍-പീസ് സീറ്റ്, സ്ലീക്ക് മഫ്‌ലര്‍, അലുമിനിയം ഗ്രാബ് റെയില്‍, ഫ്രണ്ട് കൗള്‍ എന്നിവയാണ് ഹോണ്ട ഷൈനിനെ വേറിട്ടു നിര്‍ത്തുന്ന ചില ഡിസൈന്‍ ഹൈലൈറ്റുകള്‍. ബ്ലാക്ക് വിത്ത് റെഡ്, ബ്ലാക്ക് വിത്ത് ബ്ലൂ, ബ്ലാക്ക് വിത്ത് ഓറഞ്ച്, ബ്ലാക്ക് വിത്ത് ഗ്രേ, ബ്ലാക്ക് വിത്ത് ഗ്രീന്‍ എന്നിങ്ങനെ അഞ്ച് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് ഷൈന്‍ 100 ഇനി മുതല്‍ വാങ്ങാനാവുക.

OBD-2 നിലവാരത്തിലുള്ള 98.98 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ്, ഫ്യുവല്‍-ഇന്‍ജെക്റ്റഡ് എഞ്ചിനാണ് പുതിയ 2025 മോഡല്‍ ഹോണ്ട ഷൈന്‍ 100 മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളുടെ eSP സാങ്കേതികവിദ്യയോടു കൂടി വരുന്ന എഞ്ചിന് 7500 ആര്‍പിഎമ്മില്‍ 7.3 bhp പവറും 5000 ആര്‍പിഎമ്മില്‍ പരമാവധി 8.05 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 4-സ്പീഡാണ് ഗിയര്‍ബോക്സ്. എഞ്ചിനില്‍ ഫ്രിക്ഷന്‍ റിഡക്ഷന്‍ ടെക്‌നോളജി, കൂളിംഗ് കാര്യക്ഷമത എന്നിവ നിലനിര്‍ത്താന്‍ പിസ്റ്റണ്‍ കൂളിംഗ് ജെറ്റ്, ഓട്ടോമാറ്റിക് ചോക്ക് ഉള്ള സ്റ്റാര്‍ട്ടര്‍ സോളിനോയിഡ് എന്നിവയും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്.

ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാല്‍ രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളും കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റവുമാണ് (CBS) ഹോണ്ട സമ്മാനിച്ചിരിക്കുന്നത്. ഇന്‍-ബില്‍റ്റ് സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ ഇന്‍ഹിബിറ്റര്‍, ഡ്യുവല്‍-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഹാലൊജന്‍ ലൈറ്റിംഗ് യൂണിറ്റുകള്‍ തുടങ്ങിയ സവിശേഷതകളോടെയാണ് ഹോണ്ടയുടെ എന്‍ട്രി ലെവല്‍ ബൈക്ക് വിപണനത്തിന് എത്തിയിരിക്കുന്നത്. കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണെങ്കിലും നല്ല സുഖപ്രദമായ യാത്രകള്‍ക്കായി 670 mm നീളമുള്ള സീറ്റും അപ്-റൈറ്റ് റൈഡിംഗ് പൊസിഷനുമാണ് ഷൈന്‍ 100-ല്‍ ഒരുക്കിയിട്ടുള്ളത്. മൊത്തത്തില്‍ 168 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സും 1,245 മില്ലീമീറ്റര്‍ വീല്‍ബേസുമാണ് മറ്റൊരു പ്രത്യേകത. ഷൈന്‍ 100 പതിപ്പിനൊപ്പം 10 വര്‍ഷത്തെ വാറണ്ടി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ 3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാണ്ടിയും 7 വര്‍ഷത്തെ ഓപ്ഷണല്‍ എക്സ്റ്റന്‍ഡഡ് വാറണ്ടിയുമാണ് ഉള്‍പ്പെടുന്നത്.

Ads by Google
Ads by Google
TRENDING NOW