Monday, March 16, 2026 Last Updated 7 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Mar 2025 05.11 PM

'രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ യെസ് പറഞ്ഞു, അന്ന് മുതലുളള ഓരോ നിമിഷവും വിലപ്പെട്ടത് '; ഉത്തര ശരത്

her,married
photo-www.instagram.com/uthara.sharath/

നടി ആശ ശരത്തിനെപ്പോലെ തന്നെ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ് താരത്തിന്റെ മകള്‍ ഉത്തരയെയും. അമ്മയ്‌ക്കൊപ്പം ഖെദ്ദ എന്ന ചിത്രത്തില്‍ ഉത്തര അഭിനയിച്ചിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി ഉത്തര പങ്കിടുന്ന വിശേങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

വിവാഹ വാര്‍ഷികത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. മുംബൈ സ്വദേശിയായ ആദിത്യ മേനോനായിരുന്നു ഉത്തരയെ വിവാഹം ചെയ്തത്.

രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ യെസ് പറഞ്ഞു. അന്ന് മുതല്‍ ഇന്നുവരെയുള്ള വിവാഹ ജീവിതം തമാശ നിറഞ്ഞതാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. നിര്‍ത്താതെയുള്ള ചിരിയും തമാശകളുമൊക്കെ ഇപ്പോഴും അതേപോലെയുണ്ട്. ഹാപ്പി ആനിവേഴ്‌സറി മൈ ലവ് എന്നായിരുന്നു ഉത്തര കുറിച്ചത്.നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി ഉത്തരയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്.

Ads by Google
Ads by Google
TRENDING NOW