Monday, March 16, 2026 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Mar 2025 04.42 PM

' നിങ്ങള്‍ ഒരു ദളിതനാണ്' ; ജാതി അധിക്ഷേപത്തിന് മറുപടി നല്‍കി ജാന്‍വി കപൂറിന്റെ കാമുകന്‍

troll, over

ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ കാമുകന്‍ ശിഖര്‍ പഹാരിയ തന്റെ ജാതിയുടെ പേരില്‍ വന്ന ഇന്‍സ്റ്റ കമന്റിനെതിരെ നല്‍കിയ മറുപടി വൈറലാകുന്നു. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത തന്റെ വളര്‍ത്തുമൃഗത്തിന്റെയും ജാന്‍വി കപൂറിന്റെയും ചില മനോഹരമായ ചിത്രങ്ങള്‍ ശിഖര്‍ പഹാരിയ പങ്കുവച്ചു.അതിന്റെ അടിയിലാണ് ജാതി അധിക്ഷേപം വന്നത്.

'പക്ഷേ, നിങ്ങള്‍ ഒരു ദളിതനാണ്' എന്നാണ് ഒരാള്‍ ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് ശിഖര്‍ പഹാരിയ '2025 ലും, ഇത്രയും ഇടുങ്ങി, പിന്നോക്ക ചിന്താഗതിയുള്ള ആളുകള്‍ ഉണ്ടെന്നത് ദയനീയമാണ്.' എന്ന് എഴുതി.

'ദീപാവലി പ്രകാശത്തിന്റെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഒരു ഉത്സവമാണ്, അത് നിങ്ങളുടെ പരിമിതമായ ബുദ്ധിക്ക് അതീതമാണ്. ഇന്ത്യയുടെ ശക്തി എപ്പോഴും അതിന്റെ വൈവിധ്യത്തിലും ഉള്‍ക്കൊള്ളലിലും ആയിരുന്നു, അത് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒന്നാണ്. അജ്ഞത പ്രചരിപ്പിക്കുന്നതിനുപകരം, നിങ്ങള്‍ സ്വയം വിദ്യാഭ്യാസം നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, കാരണം ഇപ്പോള്‍, ഇവിടെ യഥാര്‍ത്ഥത്തില്‍ 'തൊട്ടുകൂടാത്ത' ഒരേയൊരു കാര്യം നിങ്ങളുടെ ചിന്താ നിലവാരമാണ്' ശിഖര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ ചെറുമകനാണ് ശിഖര്‍ പഹാരിയ. അദ്ദേഹത്തിന്റെ അമ്മ സ്മൃതി ഷിന്‍ഡെ നടിയാണ്. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ വീര്‍ പഹാരിയ അടുത്തിടെ അക്ഷയ് കുമാര്‍, നിമ്രത് കൗര്‍, സാറാ അലി ഖാന്‍ എന്നിവര്‍ക്കൊപ്പം സ്‌കൈ ഫോഴ്സ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

ശിഖര്‍ പഹാരിയയും ജാന്‍വി കപൂറും ഇതുവരെ തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികള്‍ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ പാര്‍ട്ടികള്‍, സിനിമാ പ്രീമിയറുകള്‍ കുടുംബ ചടങ്ങുകള്‍ എന്നിവയില്‍ ഇവര്‍ ഒന്നിച്ചാണ് എത്താറ്.

Ads by Google
Ads by Google
TRENDING NOW