Monday, March 16, 2026 Last Updated 58 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Mar 2025 12.47 PM

' പ്രതിപക്ഷ എംപിമാരിലൊരാള്‍ 'എമര്‍ജന്‍സി' യെ അഭിനന്ദിച്ചു' ; കുറിപ്പുമായി കങ്കണ

hand, note

പ്രതിപക്ഷത്തെ എംപിമാരില്‍ ഒരാള്‍ തന്റെ ആദ്യ സംവിധാനസംരംഭമായ എമര്‍ജസി എന്ന ചിത്രത്തെ പ്രശംസിച്ചുവെന്ന അവകാശവാദവുമായി നടിയും, എംപിയുമായ കങ്കണ റണൗട്ട്. ആരാണ് ചിത്രത്തെ കുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞതെന്ന് വെളിപ്പെടുത്താതിരുന്ന കങ്കണ, ആ എംപി കൈമാറിയതെന്ന് അവകാശപ്പെട്ട് കൈപ്പടയില്‍ എഴുതിയ ഒരു കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചു.

ലോക്‌സഭ എന്ന് രേഖപ്പെടുത്തിയ ചെറിയ കടലാസിലാണ് കുറിപ്പുളളത്. ' ഹേയ്, ഇന്നലെ എമര്‍ജന്‍സി കണ്ടു. യു ആര്‍ ടൂൂൂ ഗുഡ്. ലവ്' എന്നാണ് കുറിപ്പിലുളളത്. വ്യക്തമല്ലാത്തൊരു ഒപ്പും കുറിപ്പിലുണ്ട്. ' മറുവശത്തുനിന്ന് അഭിനന്ദനത്തിന്റെ ഒരു കുറിപ്പ് എന്നെ നിശബ്ദമായി തേടിയെത്തി. അതെന്നില്‍ ഊഷ്മളമായ പുഞ്ചിരിയുണര്‍ത്തി' , എന്ന കങ്കണയുടെ കുറിപ്പും സ്‌റ്റോറിയിലുണ്ട്.

1975-ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളചിത്രത്തില്‍ ഇന്ദിര ഗാന്ധിയായാണ് കങ്കണ എത്തുന്നത്. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് തിയേറ്ററില്‍ നിന്നും ലഭിച്ചത്. അതേസമയം ചിത്രം ഒടിടിയില്‍ എത്തിയപ്പോള്‍ കങ്കണയുടെ പ്രകടനത്തിന് മോശം അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

അനുപം ഖേര്‍, ശ്രേയസ് തല്‍പാഡെ, വിശാഖ് നായര്‍, മിലിന്ദ് സോമന്‍, സതീഷ് കൗശിക് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) മാസങ്ങളോളം സര്‍ട്ടിഫിക്കേഷന്‍ തടഞ്ഞുവച്ചതിനെത്തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യാന്‍ വൈകിയിരുന്നു. ഒടുവില്‍ കുറച്ച് വെട്ടിക്കുറച്ചുകൊണ്ട് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കി. സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് എമര്‍ജന്‍സി നിര്‍മ്മിച്ചത്.

Ads by Google
Ads by Google
TRENDING NOW