-->
നടി സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ചിത്രങ്ങളില്‍ മുന്‍ ഭര്‍ത്താവിനൊപ്പം സാമന്ത കയ്യില്‍ ചെയ്ത മാച്ചിങ് ടാറ്റൂ മാഞ്ഞ് തുടങ്ങി എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സാമന്ത പങ്കുവെച്ച രണ്ട് ചിത്രങ്ങളില്‍ ടാറ്റൂ മാഞ്ഞ് തുടങ്ങുന്നത് കാണാം.
വിവാഹമോചനത്തിന് മുന്‍പ് സാമന്ത തന്റെയും നാഗചൈതന്യയുടെയും മാച്ചിങ് ടാറ്റുവിന്റെ അര്‍ത്ഥം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്റെ ടാറ്റൂ ക്രിയേറ്റ് യുവര്‍ ഓണ്‍ റിയാലിറ്റി എന്നാണ് അര്‍ത്ഥമാക്കുന്നത്. നാഗചൈതന്യയും ഞാനും അത് ഒരുമിച്ച് ചെയ്തതാണ്.പുരുഷന്റെ വാരിയെല്ല് കൊണ്ടാണ് അവന്റെ ജീവിത പങ്കാളിയെ സൃഷ്ടിച്ചത് എന്ന സങ്കല്‍പത്തെ സൂചിപ്പിക്കുന്ന തരത്തിലായിരുന്നു ഈ ടാറ്റൂവെന്നായിരുന്നു സാമന്തയുടെ വിശദീകരണം. അതാണ് ഇപ്പോള്‍ മാഞ്ഞു തുടങ്ങിയത്. ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ നിരവധിപേരാണ് കമന്റുകളുമായെത്തിയത്. നാഗചൈതന്യ മറ്റൊരു ജീവിതം ആരംഭിച്ചു. സാമന്തയുടേത് നല്ല തീരുമാനം. പഴയ ഓര്‍മകള്‍ ഇനി എന്തിനാണെന്ന തരത്തിലാണ് കൂടുതല്‍ കമന്റുകളും.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2017ലാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021-ല്‍ അവര്‍ വിവാഹമോചനം നേടി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നാഗ ചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു.