Monday, March 16, 2026 Last Updated 58 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Mar 2025 10.44 AM

വൈഷ്ണോദേവി ക്ഷേത്ര പരിസരത്തുവെച്ച് മദ്യപാനം; ഒറി ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

booked, near

കണ്ടന്റ് ക്രിയേറ്ററും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഒറി എന്ന പേരില്‍ അറിയെപ്പടുന്ന ഒര്‍ഹാന്‍ അവത്രാമണിക്കും ഏഴ് സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്ത് ജമ്മു കശ്മീര്‍ പോലീസ്. കത്രയിലെ വൈഷ്‌ണോദേവി ക്ഷേത്ര പരിസരത്തുവെച്ച് മദ്യപിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്. കരതയിലെ നിരോധിത മേഖലയിലിരുന്നു മദ്യപിച്ച എട്ട് പേര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എ.എന്‍.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒറിയോടൊപ്പം റഷ്യന്‍ സ്വദേശിയായ അനസ്താസില അര്‍സമസ്‌കിന, ദര്‍ശന്‍ സിങ്, പര്‍ഥ് റൈന, റിതിക് സിങ്, റാഷി ദത്ത, രക്ഷിത ഭോഗല്‍, ഷഗുന്‍ കോലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

വൈഷ്‌ണോ വേദി ക്ഷേത്രത്തിന് സമീപത്തെ കത്രയിലെ കോട്ടേജില്‍വെച്ചാണ് സംഘം മദ്യപിച്ചത്. ഹിന്ദു മതത്തിലെ ഏറ്റവും പുണ്യ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായതിനാല്‍ ഈ പ്രദേശത്ത് മംസാഹരത്തിനും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതും മതവികാരം വ്രണപ്പെടുത്തിയതുമാണ് ഇവര്‍ക്തെിരായ കുറ്റങ്ങള്‍.

സുഹാന ഖാന്‍, ജാന്‍വി കപൂര്‍, ഖുശി കപൂര്‍, സാറ അലി ഖാന്‍, നൈസ ദേവ്ഗണ്‍, അനന്യ പാണ്ഡെ തുടങ്ങി നിരവധി താരപുത്രിമാരുടെ അടുത്ത സുഹൃത്താണ് ഒറി.

Ads by Google
Ads by Google
TRENDING NOW