-->
മംഗ്ലീഷില്‍ സംസാരിച്ച് കേരളത്തിലെ ഏറ്റവും ശ്രദ്ധേയായ അവതാരകയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെയായിരുന്നു രഞ്ജിനിയുടെ കരിയര്‍ മാറിമറിഞ്ഞത്. പല വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നുവെവങ്കിലും മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു രഞ്ജിനിക്ക് ലഭിച്ചത്.
രഞ്ജിനിയെ കുറിച്ച് അവതാരകനായ രാജ് കലേഷ് നടത്തിയ ഒരു നീരീക്ഷണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "അവതാരകരുടെ 'നച്ചാപ്പിക്ക'വേതനം വിപ്ലവകരമായി കൂട്ടുകയും മാന്യമായൊരു സ്ഥാനം ഉണ്ടാക്കിത്തരികയും ചെയ്ത നമ്മുടെ അൺസങ്ങ് ട്രേഡ് യൂണിയൻ നേതാവ്!," എന്നാണ് കലേഷ് രഞ്ജിനിയെ വിശേഷിപ്പിക്കുന്നത്. രഞ്ജിനിയ്ക്ക് ഒപ്പമുള്ളൊരു ചിത്രവും കലേഷ് ഷെയർ ചെയ്തിട്ടുണ്ട്.
കലേഷിന്റെ നിരീക്ഷണം അംഗീകരിക്കുന്ന നിരവധി പേരെ കമന്റ് ബോക്സിൽ കാണാം. 'ആയിരം ആങ്കർമാർ ഒന്നിച്ചുവ്നാലും മലയാളിയ്ക്ക് ദേ ഈ മൊതലാ ആങ്കർ," "നേരാ തിരുമേനി,""ആരൊക്കെ വന്നാലും രഞ്ജിനി ചേച്ചിടെ തട്ട് താണ് തന്നെ ഇരിക്കും," എന്നിങ്ങനെ പോവുന്നു കമന്റുകൾ.
ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഹരിദാസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു