-->
വിയര്‍പ്പ് ദുര്‍ഗന്ധം പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. എത്ര ശരീരം വൃത്തിയാക്കിയാലും ചിലര്‍ക്ക് ശരീര ദുര്‍ഗന്ധം മാറില്ല. ചൂട് കൂടിയതോടെ ഇത് പലര്‍ക്കും വലിയ പ്രശ്‌നങ്ങള്‍ തന്നെയാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്. രണ്ട് നേരം കുളിച്ചാല്‍ പോലും ഇതിന് ഒരു പരിഹാരം പലര്‍ക്കും കിട്ടുന്നുണ്ടാകില്ല. അമിതമായ ചൂടും വിയര്‍പ്പും കാരണമുണ്ടാകുന്ന ദുര്‍ഗന്ധം ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.....
* വസ്ത്രത്തില്‍ ശ്രദ്ധിക്കുക - മഞ്ഞു കാലത്ത് കുളിര് നല്‍കാന്‍ സഹായിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക. വേനല്‍ കാലത്ത് ചൂട് കുറവുള്ള വസ്ത്രങ്ങളാണ് എപ്പോഴും നല്ലത്. ചൂടിനെ പ്രതിരോധിക്കാനും വിയര്‍പ്പ് വലിച്ചെടുക്കാനും കഴിയുന്ന വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് അയഞ്ഞ നല്ല കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. വിയര്‍പ്പ് മൂലം ചര്‍മ്മത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നു. വിയര്‍പ്പ് നിയന്ത്രിക്കുന്നു.
* ഭക്ഷണം ശ്രദ്ധിക്കാം - വളരെയധികം ശ്രദ്ധയോടെ വേണം വേനല്‍ക്കാലത്ത് ഭക്ഷണം തിരഞ്ഞെടുക്കാന്‍. ശരീരത്തിന് തണുപ്പ് കുളിരും ലഭിക്കുന്ന ഭക്ഷണങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. വെള്ളം ധാരാളം കുടിക്കാന്‍ ഒരു കാരണവശാലും മറക്കരുത്. ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിക്കുന്ന എരിവുള്ള ഭക്ഷണങ്ങള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ പ്രധാനമായും ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ നല്ലതായിരിക്കും.
* ഐസ് വാട്ടര്‍ സ്‌പ്രേ - ചൂട് സമ്മര്‍ദ്ദവും ശരീരത്തിലെ ചൂടും കുറയ്ക്കാന്‍, അതുപോലെ തന്നെ ചൂടുള്ള സീസണില്‍ വിയര്‍ക്കാതിരിക്കാനും ഫ്രഷ് ആയി തുടരാനും ഐസ് വാട്ടര്‍ സ്‌പ്രെ ഏറെ സഹായിക്കും. അതികഠിനമായ ഈ വെയിലില്‍ നിന്ന് ചര്‍മ്മത്തെ ഫ്രഷ് ആയി നിലനിര്‍ത്താനും ഐസ് വെള്ളം മികച്ചൊരു മാര്‍ഗമാണ്. വീട്ടില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ ഒരു സ്‌പ്രെ ബോട്ടിലില്‍ ഐസ് വെള്ളം കൈയില്‍ കരുതുക. വിയര്‍പ്പ് നിയന്ത്രിക്കാന്‍ ഇടയ്ക്കിടെ മുഖത്ത് സ്‌പ്രേ ചെയ്യുക. ചര്‍മവും പുനരുജ്ജീവിപ്പിക്കപ്പെടും.
* ആന്റിപെര്‍സ്പിറന്റ് ക്രീം - പൗഡര്‍ - സാധാരണയായി നമ്മള്‍ കുളിച്ചതിന് ശേഷം വിയര്‍പ്പും ദുര്‍ഗന്ധവും ഒഴിവാക്കാന്‍ ടാല്‍ക്കം പൗഡറുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചൂടുകാലത്ത് വിയര്‍പ്പ് കൂടുതലായി പുറത്തുവരും. ബാക്ടീരിയ, ഫംഗസ് അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വേനല്‍ക്കാലത്ത് സാധാരണ ടാല്‍ക്കം പൗഡറുകള്‍ക്ക് പകരം ആന്റിപെര്‍സ്പിറന്റ് ക്രീമുകളോ പൗഡറുകളോ ഉപയോഗിക്കാം. ഇത് വിയര്‍പ്പും അനുബന്ധ പ്രശ്‌നങ്ങളും കുറയ്ക്കും.
* തണുത്ത വെള്ളത്തില്‍ കുളിക്കാം - ചൂട് സമയങ്ങളില്‍ പരമാവധി തണുത്ത വെള്ളത്തില്‍ കുളിയ്ക്കാം. രാവിലെയും വൈകിട്ടും തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ ശ്രമിക്കുക. ശരീരത്തിലെ അധിക ഊഷ്മാവ കുറയ്ക്കാന്‍ ഇത് സഹായിക്കും. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് വിയര്‍പ്പ് നിയന്ത്രിക്കുകയും ശരീര ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്യും. വേനല്‍ക്കാലത്ത് കഴിയുന്നതും രാവിലെയും വൈകുന്നേരവും തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്.