Monday, March 16, 2026 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 17 Mar 2025 10.40 AM

'അത് വ്യാജ വാര്‍ത്ത' ; മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പി.ആര്‍.ടീം

cancer, he

നടന്‍ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. മമ്മൂട്ടി പൂര്‍ണ്ണമായും സുഖമായിരിക്കുന്നുവെന്ന് നടനുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും ഇവര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്.

റംസാന്‍ വ്രതം കാരണമാണ് മമ്മൂട്ടി തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് ഇടവേള എടുത്തതെന്ന് പി.ആര്‍.ടീം വ്യക്തമാക്കി. ' അത് വ്യാജ വാര്‍ത്തയാണ്. റംസാന്‍ വ്രതം അനുഷ്ഠിക്കുന്നതിനാല്‍ അദ്ദേഹം അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഷൂട്ടിംഗ് ഷെഡ്യൂളില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹന്‍ലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിഗംിലേക്ക് മടങ്ങും', മമ്മൂട്ടിയുടെ പബ്ലിക് റിലേഷന്‍ വിഭാഗത്തെ ഉദ്ധരിച്ച് മിഡ് - ഡേ റിപ്പോര്‍ട്ട് ചെയ്തു.

മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളില്‍ എത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയില്‍ പൂര്‍ത്തിയായിരുന്നു. ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും അഭിനയിക്കുന്നുണ്ട്. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏപ്രില്‍ 10 ന് തിയേറ്ററുകളിലെത്തും.

Ads by Google
Ads by Google
TRENDING NOW