Thursday, March 12, 2026 Last Updated 48 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 16 Mar 2025 02.53 PM

POCO എ7 സീരീസ് ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങി പോക്കോ

poco-f7

പോക്കോ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ POCO F7 സീരീസ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഷവോമിയുടെ ഉടമസ്ഥതയിലുള്ള പോക്കോയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വേര്‍ഷനാണ് പോക്കോ എഫ് 7. മാര്‍ച്ച് 27ന് റീലീസ് ചെയ്യുമെന്നാണ് ലീക്ക് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പോക്കോ എഫ് 7 സീരിസില്‍ കുറഞ്ഞത് മൂന്ന് മോഡലുകളെങ്കിലും ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോക്കോ എഫ് 7, പോക്കോ എഫ് 7 അള്‍ട്രാ, പോക്കോ എഫ് 7 പ്രോ എന്നിവയാണ് ഈ സീരീസില്‍ ഉണ്ടാവുക. എന്നാല്‍ പോക്കോ എഫ് 7 മാത്രമേ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയുള്ളുവെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

റെഡ്മി കെ 80 പ്രോയുടെ റീബ്രാന്‍ഡഡ് പതിപ്പാണ് പോക്കോ എഫ് 7 അള്‍ട്ര എന്ന് അഭ്യൂഹമുണ്ട്. അതുകൊണ്ടുതന്നെ, 120Hz റിഫ്രഷ് റേറ്റും അതിശയകരമായ 2K റെസല്യൂഷനുമുള്ള 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഫോണില്‍ നല്‍കാന്‍ സാധ്യതയെന്നാണ് കണക്കുകൂട്ടല്‍. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ് ഇതിന് കരുത്ത് പകരാന്‍ സാധ്യതയുണ്ട്. 120Hz റിഫ്രഷ് റേറ്റും ട്രിപ്പിള്‍ ടിയുവി സര്‍ട്ടിഫിക്കേഷനുമുള്ള 6.67 ഇഞ്ച് എച്ച്ഡി+ സ്‌ക്രീനാണ് പോക്കോ എഫ്7 പ്രോയില്‍ നല്‍കിയിട്ടുള്ളത്. 12 ജിബി വരെ വികസിപ്പിക്കാവുന്ന റാം ഇതിനുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 SoC പ്രൊസസര്‍ ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്.

പോക്കോ എഫ്7 പ്രോയില്‍ ഒരു സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും നല്‍കിയിട്ടുണ്ട്. കൂടാതെ 120 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000 എംഎഎച്ച് ബാറ്ററിയും ബോക്‌സില്‍ 33 വാട്‌സ് ചാര്‍ജറും നല്‍കും. എന്നാല്‍ പോക്കോ എഫ്7 അള്‍ട്രയില്‍ 5300mah ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന റെഡ്മി ടര്‍ബോ4 ന്റെ റീബ്രാന്‍ഡ് ചെയ്ത പതിപ്പാണ് പുതിയതായി ഇറങ്ങാന്‍ പോകുന്ന പോക്കോ എഫ് 7 സീരിസിലും ഉള്ളതായാണ് സൂചന. പോക്കോ എഫ് 7 സീരീസ് ഫോണുകള്‍ ഷവോമി ഐപ്പര്‍ ഒഎസ്-നൊപ്പം ആന്‍ഡ്രോയ്ഡ് 15ല്‍ പ്രവര്‍ത്തിക്കുന്നു. ഫോണിനൊപ്പം കമ്പനി രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും പോക്കോ വാഗ്ദാനം ചെയ്യുന്നുണ്ട്. പോക്കോ എഫ് 6ലേതു പോലെ തന്നെ 50 മെഗാപിക്സല്‍ സോണി ഐഎംഎക്സ്882 സെന്‍സറാണ് പോക്കോ എഫ്7ന്റെ പ്രധാന ക്യാമറയ്ക്കുള്ളത്.

Ads by Google
Ads by Google
TRENDING NOW