-->
കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ട മോഡലാണ് സാംസങ് ഗാലക്‌സി എഫ്16 5ജി (SAMSUNG Galaxy F16 5G). മൂന്ന് വേരിയന്റുകളിലാണ് ഗാലക്‌സി എഫ്16 5ജി ലഭ്യമാകുക. അതില്‍ 4GB + 128GB അടിസ്ഥാന വേരിയന്റിന് 13,499 രൂപയും 6GB + 128GB വേരിയന്റിന് 14,999 രൂപയും 8GB + 128GB വേരിയന്റിന് 16,499 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് ഇത് ഇതിനെക്കാള്‍ വിലക്കുറവില്‍ ലഭ്യമാണ്. അതായത് അടിസ്ഥാന മോഡല്‍ 1000 രൂപ ഡയറക്ട് ഡിസ്‌കൗണ്ടിന് ശേഷം വെറും 12499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും കൂടി പ്രയോജനപ്പെടുത്തിയാല്‍ വെറും 11499 രൂപയ്ക്ക് ഈ 5ജി ഫോണ്‍ വാങ്ങാനാകും. ബ്ലിംഗ് ബ്ലാക്ക്, വൈബിംഗ് ബ്ലൂ, ഗ്ലാം ഗ്രീന്‍ കളര്‍ ഓപ്ഷനുകളില്‍ സാംസങ് ഗാലക്‌സി എഫ്16 5ജി വാങ്ങാനാകും.
ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-എ76 @ 2.4GHz 6x കോര്‍ടെക്‌സ്-എ55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. 90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080×2340 പിക്‌സലുകള്‍) ഫുള്‍ എച്ച്ഡി+ ഇന്‍ഫിനിറ്റി-യു സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 6.0ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. 6 OS അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും സാംസങ് ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ആം മാലി-ജി57 എംസി2 ജിപിയു, 4ജിബി / 6ജിബി / 8ജിബി റാം, 128ജിബി സ്റ്റോറേജ്, മൈക്രോഎസ്ഡി വഴി 1.5ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഗാലക്‌സി എഫ്16 5ജിയില്‍ ഉണ്ട്.
സാംസങ് ഗാലക്‌സി എഫ്16 5ജിയില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം ആണ് നല്‍കിയിരിക്കുന്നത്. അതില്‍ 50MP മെയിന്‍ ക്യാമറ (f1.8, AF), 5MP അള്‍ട്രാ-വൈഡ് ക്യാമറ (f2.2), 2MP മാക്രോ ക്യാമറ (f2.2), എല്‍ഇഡി ഫ്‌ലാഷ് എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫിക്കും മറ്റുമായി 13MP (f2.0) ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 25W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ+ നാനോ/ മൈക്രോഎസ്ഡി), സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോര്‍ട്ടഡ് സ്പീക്കറുകള്‍, 5G, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, USB ടൈപ്പ്-സി പോര്‍ട്ട്, NFC എന്നീ ഫീച്ചറുകളും 164.4 x 77.9 x 7.9mm വലിപ്പവും 192 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.