-->
പരിമിതകാല ഹോളി ഫ്ലാഷ് സെയിലുമായി ഓല. ഓലയുടെ പ്രത്യേക ഹോളി ഓഫറിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ 26,750 രൂപ വരെ കിഴിവില്‍ സ്വന്തമാക്കാം. ഇപ്പോള്‍ 89999 രൂപ മുതലാണ് ഈ സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്. രണ്ടാം തലമുറ S1 X+ മോഡല്‍ വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 22,000 രൂപ വരെ കിഴിവുകള്‍ ലഭിക്കും. ഈ മോഡലിന്റെ വില ഇപ്പോള്‍ 82,999 രൂപയില്‍ ആരംഭിക്കുന്നു. ഏറ്റവും പുതിയ S1 ജെന്‍ 3 ഉള്‍പ്പെടെ S1 ശ്രേണിയിലെ ബാക്കി സ്‌കൂട്ടറുകള്‍ക്ക് കമ്പനി 25,000 വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.
S1 ജെന്‍ 2, ജെന്‍ 3 എന്നിവയടക്കം 69,999 മുതല്‍ 1,79,999 വരെ വിശാലമായ വില നിലവാരത്തില്‍ സ്‌കൂട്ടറുകളുടെ ഒരു വലിയ പോര്‍ട്ട്‌ഫോളിയോ ആണ് നിലവില്‍ ഓല വാഗ്ദാനം ചെയ്യുന്നത്. S1 ജെന്‍ 2 സ്‌കൂട്ടറുകള്‍ വാങ്ങുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് 2,999 വിലയുള്ള ഒരു വര്‍ഷത്തെ സൗജന്യ മൂവ്ഒഎസ് OS+ , 14,999 വിലയുള്ള എക്സ്റ്റന്‍ഡഡ് വാറണ്ടിയും വെറും 7,499 രൂപയ്ക്ക് വാങ്ങാനുള്ള അവസരവും ലഭിക്കും. അടുത്തിടെയാണ് ഏറ്റവും പുതിയ മൂന്നാം തലമുറ S1 സ്‌കൂട്ടറുകളുമായി തങ്ങളുടെ മോഡല്‍ നിര വിപുലീകരിച്ചിരുന്നു. വ്യത്യസ്ത വില പരിധികളിലായി നിരവധി ബാറ്ററി ഓപ്ഷനുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാം. ഫ്ലാഗ്ഷിപ്പ് മോഡലായ S1 പ്രോ+ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഈ സ്‌കൂട്ടര്‍ 5.3kWh, 4kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുടെ വില യഥാക്രമം 1,85,000 രൂപയും 1,59,999 രൂപയുമാണ്.
രണ്ടാമത്തെ S1 പ്രോ 4kWh, 3kWh പതിപ്പുകളില്‍ വരുന്നു. 1,54,999 രൂപയും 1,29,999 രൂപയുമാണ് S1 പ്രോ വില. അതേസമയം S1 X ലൈനപ്പിലേക്ക് വന്നാല്‍ 2kWh മോഡലിന് 89,999 രൂപയും 3kWh മോഡലിന് 1,02,999 രൂപയും 4kWh ഓപ്ഷന് 1,19,999 രൂപയുമാണ് വില. S1 X+ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് വന്നാല്‍ 4kWh ബാറ്ററി പായ്ക്ക് ഓപ്ഷന് 1,24,999 രൂപയാണ് വില. പുതിയ മോഡലുകള്‍ക്കൊപ്പം തുടര്‍ന്നും ഓല അതിന്റെ ജെന്‍ 2 സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. S1 പ്രോ, S1 X (2kWh, 3kWh, 4kWh) എന്നിവ ഇപ്പോള്‍ യഥാക്രമം 1,49,999 രൂപ, 84,999 രൂപ, 97,999 രൂപ, 1,14,999 രൂപ എന്നീ വിലകളില്‍ ലഭ്യമാണ്.