Friday, March 13, 2026 Last Updated 50 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 16 Mar 2025 02.47 PM

റിയല്‍മി 14 5ജിയുടെ ലോഞ്ച് ഉടന്‍ ; ഔദ്യോഗികമായി വെളിപ്പെടുത്തി റിയല്‍മി

realme-14-

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി, തങ്ങളുടെ റിയല്‍മി 14 5ജി (realme 14 5G) എന്ന മോഡലിന്റെ ലോഞ്ച് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്ത മാസം, അതായത് ഏപ്രിലില്‍ ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ ആഗോള വിപണികളില്‍ റിയല്‍മി 14 5G ലോഞ്ച് ചെയ്യും. ഇന്തോനേഷ്യയില്‍ നടന്ന ഒരു ഇവന്റില്‍ വച്ച് റിയല്‍മി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ ഈ ഫോണിന്റെ ടീസറും കമ്പനി പുറത്തുവിട്ടു.

റിയല്‍മി 14 5ജിയുടെ ബാറ്ററി, ചിപ്‌സെറ്റ് തുടങ്ങിയ സുപ്രധാന ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ റിയല്‍മി പുറത്തു വിട്ട ചിത്രങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. 50MP മെയിന്‍ ക്യാമറയും അതോടൊപ്പം ഒരു സെക്കന്‍ഡറി ക്യാമറയും റിയല്‍മി 14 5ജിയില്‍ ഉണ്ടെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. 'നോ ലാഗ്, നോ ഹീറ്റ്, നോ ചാര്‍ജ്' എന്ന ടാഗ് ലൈന്‍ ആണ് റിയല്‍മി 14 5ജിക്ക് ടീസറില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ വരാന്‍ പോകുന്ന ഈ ഫോണിനെ പെര്‍ഫോമന്‍സ് ഡോമിനേറ്റര്‍ എന്നാണ് കമ്പനി വിളിക്കുന്നത്!.

റിയല്‍മി പി3 5ജിയിലെ അതേ ചിപ്‌സെറ്റ് കരുത്താക്കി തന്നെയാകും റിയല്‍മി 14 5ജിയും ആഗോളതലത്തില്‍ ലോഞ്ച് ചെയ്യുക. റിയല്‍മി 14 5ജിയിലെ ഗെയിമിംഗ് പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നതിനായി ഫ്രീ ഫയറുമായി റിയല്‍മി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കമ്പനി പറയുന്നു. 6000എംഎച്ച് ബാറ്ററിയും എയ്റോസ്പേസ്-ഗ്രേഡ് കൂളിംഗ് സിസ്റ്റവും ഈ ഫോണില്‍ പ്രതീക്ഷിക്കുന്നുണ്ട്. ലഭ്യമായ വിവരങ്ങള്‍ വച്ച് പി3 5ജിയിലെ ഫീച്ചറുകള്‍ക്ക് സമാനമായ ചില ഫീച്ചറുകള്‍ റിയല്‍മിയുടെ 14 5ജിയിലും പ്രതീക്ഷിക്കാം. അതില്‍ 45W ഫാസ്റ്റ് ചാര്‍ജിംഗ്, പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP69 റേറ്റിംഗുകള്‍, 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള 120Hz AMOLED ഡിസ്പ്ലേ എന്നീ ഫീച്ചറുകളും ഉള്‍പ്പെടുന്നു. റിയല്‍മി 14 5ജിയുടെ ലോഞ്ച് തിയതിയും മറ്റ് ഫീച്ചറുകളും വരും ദിവസങ്ങളില്‍ വ്യക്തമാകും.

Ads by Google
Ads by Google
TRENDING NOW