-->
ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഓപ്പോ A3 പ്രോ 5G ( OPPO A3 Pro 5G) ഇപ്പോള്‍ വന്‍ ഡിസ്‌കൗണ്ടില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും സ്വന്തമാക്കാന്‍ അവസരം. SGS ഡ്രോപ്പ്-റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷനും (സ്റ്റാന്‍ഡേര്‍ഡ് ) SGS മിലിട്ടറി സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷനും സഹിതം എത്തുന്നു എന്നതാണ് ഈ 5ജി ഫോണിന്റെ പ്രത്യേകത. ഓപ്പോ എ3 പ്രോ 5ജിയുടെ 128 ജിബി വേരിയന്റിന് 17,999 രൂപയും 256 ജിബി വേരിയന്റിന് 19,999 രൂപയുമാണ് ലോഞ്ച് വില. ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, ഓപ്പോ സ്റ്റോര്‍, മെയിന്‍ലൈന്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവ വഴി ഇത് വാങ്ങാം.
ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഓപ്പോ എ3 പ്രോ 5ജിയുടെ 128ജിബി വേരിയന്റ് 1000 രൂപ ഡയറക്ട് ഡിസ്‌കൗണ്ടിന് ശേഷം 16,999 രൂപ വിലയിലും 256 ജിബി വേരിയന്റിന് 18,999 രൂപ വിലയിലുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാല്‍ 15999 രൂപ പ്രാരംഭ വിലയില്‍ ഇത് വാങ്ങാനാകും. മൂണ്‍ലൈറ്റ് പര്‍പ്പിള്‍, സ്റ്റാറി ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഈ ഓപ്പോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനാകും. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഡിസ്പ്ലേ, 180Hz ടച്ച് സാമ്പിള്‍ റേറ്റ്, 1000 nits വരെ പീക്ക് ?ബ്രൈറ്റ്‌നസ്, ബ്ലൂ ഗ്ലാസ് ഡബിള്‍ ടെമ്പര്‍ഡ് ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രൊസസര്‍ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനങ്ങളുടെ കരുത്ത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 14ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. ആം മാലി-G57 MC2 GPU, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകളും മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാനുള്ള സൗകര്യവും ഓപ്പോ A3 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു.
ക്യാമറകളുടെ കാര്യമെടുത്താല്‍, ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഈ ഓപ്പോ 5ജി ഫോണില്‍ ഉള്ളത്. അതില്‍ 50എംപി മെയിന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ, എല്‍ഇഡി ഫ്‌ലാഷ് എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കും മറ്റുമായി 8എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. സുരക്ഷയ്ക്കായി സൈഡ് മൌണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയിരിക്കുന്നു. ഡ്യുവല്‍ സിം, 5G SA/ NSA, ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക്, IP54 റേറ്റിങ്, 45W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 5100mAh ബാറ്ററി എന്നിവയാണ് ഓപ്പോ എ3 പ്രോ 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകള്‍.