Saturday, March 14, 2026 Last Updated 27 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 16 Mar 2025 02.44 PM

പുത്തന്‍ മോഡലിനെ വിപണിയില്‍ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്

mercedes-benz

ആഡംബര വാഹനങ്ങളുടെ ഇടയില്‍ തല ഉയര്‍ത്തി തന്നെ നില്‍ക്കുന്ന ബ്രാന്‍ഡാണ് മെര്‍സിഡീസ് ബെന്‍സ്. ഇപ്പോള്‍ ബ്രാന്‍ഡ് തങ്ങളുടെ മെര്‍സിഡീസ് ബെന്‍സ് 2025 CLA പുറത്തിറക്കിയിരിക്കുകയാണ്. വിപണിയിലുളള മോഡലിനെക്കാള്‍ സ്‌പേസ്, കൂടുതല്‍ ടെക്‌നോളജി എന്നിവ എല്ലാം ലഭ്യമാക്കിയിട്ടുണ്ട്. പ്രധാനമായും പുത്തന്‍ എന്‍ട്രി-ലെവല്‍ കൂപ്പെ സെഡാന്‍ ഇലക്ട്രിക്, ഹൈബ്രിഡ് വേരിയന്റുകളിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. EQ സാങ്കേതികവിദ്യയുള്ള CLA 250+ നൊപ്പം CLA 350 4MATIC മോഡലും ആണ് വിപണികളില്‍ ആദ്യം എത്തുന്നത്.

CLA 250+ 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 325 കിലോമീറ്റര്‍ വരെ ഓടാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പിന്‍ ആക്സിലിലെ മെയിന്‍ ഡ്രൈവില്‍ രണ്ട് സ്പീഡ് ഗിയര്‍ബോക്സും CLA-യുടെ പ്രധാന സവിശേഷതയാണ്. എഞ്ചിന്‍ വശങ്ങളിലേക്ക് വന്നാല്‍ ഹൈബ്രിഡ് പതിപ്പിന് കരുത്ത് പകരാന്‍ കമ്പനി നല്‍കിയിരിക്കുന്നത് ഒരു പുതിയ 1.5 ലിറ്റര്‍, നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ്, ഇത് എട്ട് സ്പീഡ്, ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനുമായി സംയോജിത ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 1.3kWh വരെ ശേഷിയുള്ള 48-വോള്‍ട്ട് ലിഥിയം-അയണ്‍ ബാറ്ററിയും ലഭിക്കുന്നു. പുതിയ CLA -യ്ക്ക് മുമ്പത്തേക്കാള്‍ നീളവും വീതിയും ഉയരവും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW