Wednesday, March 11, 2026 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 16 Mar 2025 02.42 PM

ഈ മോട്ടോര്‍സൈക്കിളുകള്‍ക്ക് പ്രതീക്ഷിക്കാത്ത ആനുകൂല്യങ്ങളുമായി ഹോണ്ട

honda

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനോട് അനുബന്ധിച്ച് കമ്പനിയുടെ ചില മോട്ടോര്‍സൈക്കിളുകളില്‍ പ്രതീക്ഷിക്കാത്ത ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ട. ബിഗ്വിംഗ് (BigWing) ഡീലര്‍ഷിപ്പിലൂടെ വിപണനം ചെയ്യുന്ന ബൈക്കുകള്‍ക്കാണ് കമ്പനി ഈ മാസം ചില ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 2024 മോഡല്‍ ഇയര്‍ വാഹനങ്ങള്‍ വാങ്ങുകയാണെങ്കില്‍ 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താനാവും.

CB200X, ഹോര്‍നെറ്റ് 2.0 എന്നിവയ്ക്ക് യാതൊരു വിധത്തിലുളള ഡിസ്‌കൗണ്ടും ലഭിക്കുകയില്ല. നിലവില്‍ ബിഗ്വിംഗ് വഴി 9 മോട്ടോര്‍സൈക്കിളുകളാണ് ഹോണ്ട വിപണനം ചെയ്യുന്നത്. അതില്‍ CB300F, ഹൈനസ് CB350, CB350, CB350RS, NX500, ട്രാന്‍സാല്‍പ്, CBR650R, ഗോള്‍ഡ് വിംഗ് എന്നിവയാണ് ഉള്‍പ്പെടുന്നത്. ഇതില്‍ കഴിഞ്ഞ വര്‍ഷത്തെ വിറ്റുപോകാത്ത സ്റ്റോക്കുകള്‍ വിറ്റഴിക്കാനാണ് 10,000 രൂപ വരെയുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് വിംഗിലൂടെ കമ്പനി ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് CB350 മോഡലുകളാണ്. അടുത്തിടെ ഇവയുടെ 2025 മോഡല്‍ ഇയറുകള്‍ കമ്പനി വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 202 ഹോണ്ട ഹൈനസ് CB350 റെട്രോ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളിന് മൂന്ന് പുതിയ നിറങ്ങളാണ് കമ്പനി കൊണ്ടു വന്നിരിക്കുന്നത്. ടോപ്പ്-എന്‍ഡ് DLX പ്രോ ക്രോം വേരിയന്റുകളിലാണ് പുത്തന്‍ പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാസിവ് ഗ്രേ മെറ്റാലിക്, അത്ലറ്റിക് ബ്ലൂ മെറ്റാലിക് കളര്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനാവുകയുള്ളൂവെന്ന് മാത്രം. മറുവശത്ത് CB350 RS സ്‌ക്രാംബ്ലര്‍ സ്‌റ്റൈല്‍ മോഡലിലും DLX പ്രോ വേരിയന്റുകളില്‍ മാത്രമാണ് മാറ്റമുണ്ടാവുക.

ഈ വേരിയന്റ് റെബല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ പുതിയ നിറങ്ങളില്‍ ആളുകള്‍ക്ക് വാങ്ങാനാവും. ഇതിനുപുറമെ സൈഡ് പാനലുകളിലും ഫ്യുവല്‍ ടാങ്കിലും പുത്തന്‍ ഗ്രാഫിക്‌സിന്റെ രൂപത്തില്‍ സൂക്ഷ്മമായ മാറ്റങ്ങളും ഹോണ്ട വരുത്തിയിട്ടുണ്ട്. രണ്ടിലും ഒരേ 348.36 സിസി, സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് പ്രവര്‍ത്തിക്കുന്നത്. 5-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന യൂണിറ്റ് 20.8 bhp കരുത്തില്‍ 30 Nm ടോര്‍ക്ക് വരെയാണ് നല്‍കുന്നത്. ഇതുകൂടാതെ അടുത്തിടെ ഹോണ്ട ബിഗ്വിംഗ് ഡീലര്‍ഷിപ്പിലേക്ക് CB200X അഡ്വഞ്ചര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളിനെ റീബ്രാന്‍ഡ് ചെയ്തും ജാപ്പനീസ് ബ്രാന്‍ഡ് അവതരിപ്പിച്ചിരുന്നു. ഇനി മുതല്‍ ബൈക്ക് NX200 എന്ന പേരിലായിരിക്കും അറിയപ്പെടുക. 1.68 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് മോഡസിനെ പുനരവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ടയുടെ റെഡ് വിംഗ്, ബിഗ് വിംഗ് ഡീലര്‍ഷിപ്പുകളിലൂടെ NX200 സ്വന്തമാക്കാനുമാവും.

Ads by Google
Ads by Google
TRENDING NOW