Friday, March 13, 2026 Last Updated 5 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 16 Mar 2025 10.53 AM

''പോലീസ് സേനയിലെ കൂട്ടായ്മ ശക്തിപ്പെടുത്തണം, അത്യപൂര്‍വ്വം സേനാംഗങ്ങള്‍ തെറ്റായ രീതിയില്‍ പെരുമാറുന്ന സ്ഥിതിയുണ്ട്''; മുഖ്യമന്ത്രി

police, chief minister

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സേവനമാണ് പ്രധാനമെന്നും അദികാരത്തിന്റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കലോയല്ല പോലീസിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു.പോലീസ് സേനയിലെ കൂട്ടായ്മ ശക്തിപ്പെടുത്തണം. അത്യാപൂര്‍വ്വം സോനാംഗങ്ങള്‍ തെറ്റായ തരത്തില്‍ പെരുമാറുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടപഴകാന്‍ പാടുള്ളവരുമായി ഇടപെടുക. ക്രിമിനലുകളുമായി ചങ്ങാത്തം കൂടരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. അടുത്തകാലത്തായി വലിയതോതില്‍ ലഹരി മാഫിയ നാടിനെ പിടികൂടാന്‍ ശ്രമിക്കുന്നു. ഇതില്‍ ഫലപ്രദമായ ഇടപെടലാണ് പൊലീസും എക്‌സൈസും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്തവരിലേക്ക് പല വഴികളിലൂടെ ലഹരി മാഫിയ കേന്ദ്രീകരിക്കുന്നു. ആ വ്യക്തിയെ ലഹരിയില്‍ നിന്ന് മുക്തമാക്കുക എന്നതാണ് കടമ. സിന്തറ്റിക് ലഹരികള്‍ വലിയതോതില്‍ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. ലഹരിക്കെതിരായ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
TRENDING NOW