Saturday, March 14, 2026 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 15 Mar 2025 06.34 PM

വുമണ്‍ ഐ പി എല്‍ ഫൈനല്‍; ഇന്ന് മുംബൈ ഡല്‍ഹി പോരാട്ടം

woman, ipl

വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീന്റെ കലാശപ്പോരില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. വുമണ്‍ ഐപിഎല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇരുടീമുകളും കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഏറ്റവും ഒടുവില്‍ രണ്ട് വര്‍ഷം മുമ്പായിരുന്നു മുംബൈയും ഡല്‍ഹിയും ഫൈനല്‍ മത്സരം കളിച്ചത്. മുംബൈ രണ്ട് തവണ വിജയിച്ചിട്ടുണ്ട്. ഇത്തവണ ക്യാപിറ്റല്‍സിന് സമ്മര്‍ദ്ദമേറ്റുന്ന മത്സരമായിരിക്കും. ഓസ്ട്രേലിയന്‍ താരം മെഗ് ലാനിംഗും കൂട്ടരും ഈ വര്‍ഷമെങ്കിലും മുംബൈ ഭീഷണി മറികടക്കുമോ എന്നതാണ് അറിയേണ്ടത്.

വൈകിട്ട് എട്ടിന് മുംബൈയിലാണ് മത്സരം. മൂന്ന് സീസണിലും ഫൈനലിലെത്തിയിട്ടും കിരീടം നേടാനായില്ലെന്ന സങ്കടം ഡല്‍ഹി കാപ്പിറ്റല്‍സിന് മറികടക്കേണ്ടതുണ്ട്. വനിതാ പ്രീമിയര്‍ ലീഗിലെ കരുത്തുറ്റ ടീമുകളാണ് മുംബൈ ഇന്ത്യന്‍സും ഡെല്‍ഹി കാപ്പിറ്റല്‍സും. ആദ്യ സീസണില്‍ കിരീടം നേടിയ മുംബൈ ഇത്തവണ വീണ്ടും ഫൈനലിനെത്തിയിരിക്കുകയാണ്. ഡല്‍ഹിക്കാണെങ്കില്‍ ഇത് മൂന്നാം ഫൈനലാണ്. മൂന്ന് തവണ കലാശപ്പോരില്‍ എത്തിയിട്ടും ആദ്യ കിരീടം എന്ന മോഹം ബാക്കിയാണ്.

Ads by Google
Saturday 15 Mar 2025 06.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW