-->
കോഴിക്കോട് സ്വർണ്ണാഭരണം മോഷ്ടിച്ച പ്രതികൾ പിടിയിൽ. ശാരദാ മന്ദിരത്തിനടുത്തു വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച മുoബൈ സ്വദേശികളായ സൽമ ഖാദർ ഖാൻ (42 ) ശ്രദ്ധ രമേശ് ഓഡൽ (39) എന്നിവരെ നല്ലളം പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് പണിക്കൂലി വ്യവസ്ഥയിൽ സ്വർണാഭരണങ്ങൾ നിർമിച്ചു കൊടുക്കുന്ന രണ്ട് പേരില്‍ നിന്നാണ് ഇവര്‍ സ്വര്‍ണ്ണം മോഷ്ടിച്ചത്.
ചെറുവണ്ണൂർ റഹ്മാൻ ബസാറിലുള്ള വാടക വീട്ടിൽ വെച്ചായിരുന്നു സംഭവം. പുതുതായി തുടങ്ങുന്ന സ്വർണാഭരണ ബിസിനസ് ആവശ്യത്തിന് ആഭരണങ്ങളുടെ മോഡൽ കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്. പ്രതികള്‍150 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണുകളുമായി മുങ്ങുകയും ചെയ്തുവെന്നായിരുന്നു പരാതി.
സംഭവത്തില്‍ നല്ലളം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പിടികൂടി.